എന്റെ ഇഷ്ടനടൻ ഫഹദ്; പിറന്നാൾ ദിനത്തിൽ കമൽഹാസൻ; ഏറ്റെടുത്ത് മലയാളം

fahad-kamal-indian
SHARE

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടൻ ഫഹദ് ഫാസിലാണ്. അറുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കമൽഹാസൻ നൽകിയ മറുപടിയാണിത്. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഇൗ തുറന്നുപറച്ചിൽ. ഇതോടെ ഫഹദിന്റെ ആരാധകരും ഇത് പങ്കിടുകയാണ്. ഏറ്റവും പ്രിയപ്പെട്ട നടൻമാർ ആരൊക്കെയാണ് എന്ന ചോദ്യത്തിനാണ് അദ്ദേഹം ഫഹദിന്റെ പേര് പറഞ്ഞത്. ഹിന്ദിയിൽ നവാസുദ്ദീൻ സിദ്ധിഖിയും ശശാങ്ക് അറോറയെയുമാണ് ഇഷ്ടമെന്നും തമിഴിൽ ആരെയാണ് ഇഷ്ടമെന്ന് പറയുന്നില്ലന്നും കമൽ പറഞ്ഞു. 

ജൻമനാടായ പരമക്കുടിയിലാണ് കമൽ കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിക്കുന്നത്. സിനിമാ–രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അദ്ദേഹത്തിന് ആശംസകളുമായി എത്തി. അഭിനയം, നൃത്തം, തിരക്കഥ, സംവിധാനം, സംഗീതം, നിർമാണം, ഗായകൻ എന്നുവേണ്ട അദ്ദേഹം ചെയ്യാത്ത പണികൾ സിനിമാമേഖലയിൽ ഇല്ലെന്ന് പറയാം.  65 വയസ് പൂർത്തിയാകുമ്പോൾ സിനിമാ ജീവിതത്തിന്റെ 60 വർഷം കൂടിയാണ് കമൽ ആഘോഷിക്കുന്നത്. ഇൗ നേട്ടം അപൂർവമാണ് എന്നതും കമലിനെ തമിഴകത്തിനപ്പുറം ഉലകനായകൻ എന്ന പദവിയിലെത്തിക്കുന്നു. 

പിറന്നാള്‍ ദിനത്തില്‍ കുടുംബത്തിനൊപ്പമുളള കമല്‍ഹാസന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സഹോദരന്‍ ചാരുഹാസന്‍, മകള്‍ സുഹാസിനി മണിരത്നം, കമല്‍ഹാസന്റെ മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിയവരും മറ്റും കുടുംബാംഗങ്ങളുമാണ് ചിത്രത്തിലുള്ളത്.കമലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുളള മകള്‍ ശ്രുതി ഹാസന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമാണ്.  ജന്മദിനാശംസകള്‍ ബാപ്പുജീ എന്നാണ് ശ്രുതി കുറിച്ചത്. സിനിമയില്‍ 60 വര്‍ഷം തികച്ച അച്ഛന് ഈ ബെര്‍ത്ത്ഡെ എന്തുക്കൊണ്ടും സ്പെഷ്യലാണെന്നും ശ്രുതി ഇന്‍സ്റ്റഗാമില്‍ കുറിച്ചു. കമലിനും അക്ഷരയ്ക്കുമൊപ്പമുളള ചിത്രവും ഒപ്പമുണ്ട്. സംവിധായകൻ ശങ്കർ ഇന്ത്യൻ 2 വിന്റെ പുതിയ ലുക്ക് പിറത്തുവിട്ടാണ് ആശംസകൾ നേർന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...