ചരിത്രത്തിന്റെ എടുപ്പുള്ള ക്ലാസിക് വമ്പൻ; മുംബൈയിൽ നിന്നും ദുൽഖറിനായി കൊച്ചിയിൽ

dq-classic-car
SHARE

മമ്മൂട്ടിയുടെയും ദുൽഖറിന്റേയും വാഹനക്കമ്പം ആരാധകർക്കിടിയിൽ വളരെ പ്രസിദ്ധമാണ്. കോടികൾ മുടക്കി പുത്തൻ ബ്രാൻ‌ഡുകൾ വാങ്ങുന്ന താരങ്ങൾക്കിടിയിൽ ദുൽഖർ വ്യത്യസ്ഥനാണ്. ഇപ്പോഴിതാ പഴയ ക്ലാസിക് വാഹനങ്ങളിലൊന്ന് സ്വന്തമാക്കിയിരിക്കുകയാണ് താരം.

‌നിസാന്റെ ചെറുകാർ നിർമാതാക്കളായ ഡാറ്റ്സണ്ണിന്റെ പഴയ മോഡൽ ഡാറ്റ്സൺ 1200 ആണ് ദുൽഖറിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം. കൊച്ചി ആലുവയിലെ പ്രീമിയം സെക്കന്റ് കാർ ഡീലർമാരായ സിഗ്നേച്ചർ കാറിൽ നിന്നാണ് ക്ലാസിക് കാറായ ഡാറ്റ്സൺ 1200 സ്വന്തമാക്കിയത്. ദുൽഖറിന്റെ താൽപര്യപ്രകാരം മുംബൈയിൽ വാങ്ങിച്ച് കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇപ്പോൾ വിപണിയിലുള്ള നിസാൻ സണ്ണിയുടെ ആദ്യകാല മോഡലുകളിലൊന്നാണ് ഡാറ്റ്സൺ 1200. 

dq-new-car

ഡാറ്റ്സൺ 1200 കൂടാതെ ബെൻസ് എസ്എൽഎസ് എഎംജി, ടൊയോട്ട സുപ്ര, ബെൻസ് ഡബ്ല്യു 123, ജെ80 ലാൻഡ് ക്രൂസർ, മിനി കൂപ്പർ, വോൾവോ 240 ഡിഎൽ  തുടങ്ങിയ വാഹനങ്ങളും ദുൽഖറിന് സ്വന്തമായുണ്ട്. അടുത്തിടെ 2002 മോഡൽ ബിഎംഡബ്ല്യു 740ഐഎല്ലും ദുൽഖർ സൽമാൻ വാങ്ങിയിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...