‘എന്നെ തൊടരുത്, ഞാൻ സെലിബ്രിറ്റിയാണ്’; ആരാധികയോട് റാണു മണ്ഡൽ; വിഡിയോ

ranu-new-viral-video
SHARE

നിമിഷങ്ങൾ കൊണ്ട് രാജ്യം ഏറ്റെടുത്ത ഗായികയാണ് റാണു മണ്ഡൽ. റയിൽവെ സ്റ്റേഷനിൽ ഇരുന്നു പാടിയ ഇൗ ഗായികയെ തേടി അവസരങ്ങളുടെ പെരുമഴയായിരുന്നു. എന്നാൽ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയരുകയാണ്. റാണുവിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വിഡിയോ‌യും തുടർന്നുണ്ടായ വിവാദങ്ങളുമാണ് ഇപ്പോൾ ചർച്ചയാവുന്നത്.

‘എന്നെ തൊടരുത്, ഞാനിപ്പോൾ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ദൃശ്യങ്ങളിൽ കാണാം. നിരവധി ആളുകൾ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്. ആൾതിരക്കുള്ള ഒരു കടയിൽ വച്ചാണ് ഇൗ സംഭവം ഉണ്ടായത്. സംഭവം കണ്ടു നിന്ന് ഒരാളാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇന്‍സ്റ്റഗ്രാമിൽ പ്രചരിച്ച വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായെത്തിയത്. റാണുവിന്റെ ഈ പ്രവൃത്തിയെ വിമർശിച്ച് പലരും കമന്റുകൾ രേഖപ്പെടുത്തി. 

ഉപജീവനത്തിനായി റെയിൽവേ സ്‌റ്റേഷനിൽ ഇരുന്ന് പാട്ടു പാടിയ റാണു മണ്ഡാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ അവർക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗൺ എന്ന ചിത്രത്തിലെ ‘ആഷികി മെൻ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവർ റെക്കോർഡ് ചെയ്തിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...