'മുത്താണ് അനിലേട്ടാ നിങ്ങൾ; ബിനീഷിന് വേണ്ടി കാലുപിടിച്ച് മാപ്പ് പറയും'; കുറിപ്പ്

bineesh-anil
SHARE

ബിനീഷ് ബാസ്റ്റിനു വേണ്ടി അനിൽ രാധാകൃഷ്ണ മേനോന്റെ കാലു പിടിച്ചു മാപ്പുപറയുമെന്ന് നടൻ അജയ് നട്‍രാജ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചെയ്യാത്ത തെറ്റിനാണ് അദ്ദേഹം പഴികേട്ടതെന്നും ഇതിനെയൊക്കെ നേരിട്ട രീതി പ്രചോദനമാണെന്നും അജയ് പറഞ്ഞു.

'യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി കുടുംബത്തെ ചീത്ത വിളിച്ചപ്പോൾ പോലും ചെറുപുഞ്ചിരിയോടെനിങ്ങൾ അത് ഫേസ് ചെയ്തരീതിയുണ്ടല്ലോ'. അജയ് കുറിക്കുന്നു. 

അജയ് നട്‌രാജിന്റെ കുറിപ്പ് വായിക്കാം:

ഈ മനുഷ്യനെ ഞാൻ ഇന്നുവരെനേരിൽ കണ്ടിട്ടില്ല , ഫോണിൽ പോലും സംസാരിച്ചിട്ടില്ല. എന്റെ സാമാന്യ ബോധത്തിൽ മനസിലായൊരുകാര്യം, യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി കുടുംബത്തെ ചീത്ത വിളിച്ചപ്പോൾ പോലും ചെറുപുഞ്ചിരിയോടെനിങ്ങൾ അത് ഫേസ് ചെയ്തരീതിയുണ്ടല്ലോ ...

മുത്താണ് അനിലേട്ടാ നിങ്ങൾ. എന്നെങ്കിലും ഒരിക്കൽ നമ്മൾകാണുവാണെങ്കിൽ പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാൻ മാപ്പു പറയും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...