നടന്നുകയറി കണ്ണാളൻ; വേറിട്ട അവതരണവുമായി ശ്രീജിത്ത് രവി

sreejith-new
SHARE

വാക്കുകളെക്കാൾ ഉപരിയായി സംസാരിക്കുന്ന ഒരു ചിത്രത്തിലൂടെയാണ് കണ്ണാളൻ എന്ന സിനിമ വരവറിയിക്കുന്നത്. ശ്രീജിത് രവിയ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമാപ്രേമികൾ പങ്കുവയ്ക്കുകയാണ്. ശ്രീജിത്തിനൊപ്പം സീരുയലുകളിലൂടെ ശ്രദ്ധ നേടിയ അശ്വതിയും പ്രധാനവേഷത്തിലെത്തുന്നു. 'ഓത്ത് ' എന്ന ആദ്യ ചിത്രത്തിലൂടെ 23 മത് ഐ.എഫ്.എഫ്.കെ.യിൽ നിരൂപക ശ്രദ്ധ നേടിയ സംവിധായകൻ പി.കെ.ബിജുവിന്റെ രണ്ടാമത് ചിത്രമാണ് കണ്ണാളൻ. നാടൻപാട്ടുകാരനുമായ കണ്ണൻ സിദ്ധാർത്ഥന്റെ വരികൾക്ക് അരുൺ പ്രസാദാണ് സംഗീതം നൽകിയിരിക്കുന്നത്. ക്യാമറമാൻ കൂടിയായ ദാമോദരൻ അപ്പുവും സംവിധായകൻ പി.കെ.ബിജുവും ചേർന്നു 360 ഡിഗ്രി പിക്‌ച്ചേഴ്‌സ്ന്റെ ബാനറിൽ ഈ ചിത്രം നിർമിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...