പുകവലിക്കരുതെന്ന് പറഞ്ഞപ്പോൾ മോശമായി പ്രതികരിച്ചു; മുഖത്തടിച്ചു: സംയുക്ത

samyuktha-22-10
SHARE

ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മേനോൻ മലയാളികൾക്കിടയിലേക്കെത്തുന്നത്. പുകവലിക്കാരനായ ബിനീഷ് എന്ന കഥാപാത്രത്തെ ടൊവിനോ അവതരപ്പിച്ചപ്പോള്‍ നായികയായെത്തിയത് സംയുക്തയായിരുന്നു. ടൊവിനോയുടെ മുഖത്തടിക്കുന്ന നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. ഈയടുത്ത് ഒരഭിമുഖത്തിൽ സംയുക്തക്ക് അത്തരമൊരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നു. 

‍ആരുടെയെങ്കിലും മുഖത്തടിച്ചിട്ടുണ്ടോ എന്ന് ചോദ്യം. പൊതുസ്ഥലത്ത് പുകവലിച്ച വ്യക്തിയുടെ മുഖത്തടിച്ചിട്ടുണ്ട് എന്നായിരുന്നു സംയുക്തയുടെ മറുപടി. പുകവലിക്കരുത് എന്ന് പറഞ്ഞപ്പോൾ തന്നോട് മോശമായി സംസാരിച്ചതിനാണ് അടിച്ചതെന്നും സംയുക്ത പറഞ്ഞു. 

പൊതുനിരത്തിൽ ഞാനും അമ്മയും നിൽക്കുന്നു. ഒരാൾ തൊട്ടരികിൽ നിന്ന് പുക വലിക്കുന്നു. അമ്മ മൂക്കുപൊത്തി നിൽക്കുന്നു. അവിടെ നിന്ന് മാറി നിൽക്കാൻ സ്ഥലമില്ലായിരുന്നു. ഞാൻ അയാളുടെ അടുത്തുചെന്ന് പറഞ്ഞു, ''പുക വലിക്കുന്നതുകൊണ്ട് ബുദ്ധമിട്ടുണ്ട്. എന്റെ അമ്മക്ക് ശ്വാസം മുട്ടുന്നുണ്ട്.  ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ''.

പക്ഷേ അയാൾ പ്രതികരിച്ചത് വളരെ മോശമായാണെന്ന് സംയുക്ത പറഞ്ഞു. എന്റെ നിയന്ത്രണം വിട്ടു. കൈ തരിച്ചു. മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ എന്നായി. പക്ഷേ എല്ലാം സംഭവിച്ചുകഴിഞ്ഞില്ലേ..പിന്നെ ആ സമയത്ത് ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല'- സംയുക്ത പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...