ട്രോളുകള്‍ നോവിച്ചു; എന്റെ അഭിനയം അത്ര മോശമെന്ന് കരുതുന്നില്ല: ശരത്

sarath-das2
SHARE

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് ശരത് ദാസ്. താരം അഭിനയിച്ച മഴവിൽ മനോരമയിലെ 'ഭ്രമണം' പ്രേക്ഷകരുടെ ഇഷ്ടസീരിയലുകളിൽ ഒന്നായിരുന്നു. അതിൽ വില്ലൻ റോളിലായിരുന്നു ശരത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ സീരിയലിന്റെ പേരിൽ വന്നട്രോളുകൾ തന്നെ വിഷമിപ്പിച്ചെന്ന് തുറന്നു പറയുകയാണ് ശരത്. സീരിയലിൽ വെടിയേറ്റുമരിക്കുന്നതായുള്ള സീനാണ് ട്രോളിന് കാരണമായത്.

തുടക്കത്തില്‍ തമാശയായി തോന്നിയെങ്കിലും വ്യാപകമായി ട്രോളുകള്‍ വന്നതോടെ മക്കളടക്കം കുടുംബം സങ്കടത്തിലായെന്നും ട്രോളന്മാരുടെ ഈ ആക്രമണം ലേശം അതിരു കവിഞ്ഞു പോയെന്നും ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുന്നു അദ്ദേഹം.

ആദ്യ നാലഞ്ച് ദിവസം താനും ട്രോളുകൾ തമാശയായി കണ്ട് ആസ്വദിച്ചിരുന്നുവെന്നും എന്നാല്‍ ട്രോളന്മാരുടെ ആഘോഷം കൂടിക്കൂടി വന്നതോടെ ടെന്‍ഷനായെന്നും ശരത് പറയുന്നു. ആ രംഗം ഇത്രയും മോശമായിരുന്നോ എന്നു ചിന്തിച്ചു പോയെന്നും താരം പറയുന്നു. ട്രോളുകള്‍ തമാശയും കടന്ന് പേഴ്സണല്‍ ഹരാസ്മെന്റിലേക്ക് വരെ എത്തിച്ചിരുന്നു. 26 വര്‍ഷമായി അഭിനയ രംഗത്ത് തുടരുന്നു. എന്റെ അഭിനയം അത്ര മോശമാണെന്ന് കരുതുന്നില്ലെന്നും ശരത് പറയുന്നു.

വീട്ടുകാരുടെ കാര്യം ആലോചിച്ചാണ് വിഷമം ഉണ്ടായതെന്നും ട്രോളന്മാരുടെ ആഘോഷം തന്റെ പെണ്‍മക്കളെയും വലിയ രീതിയില്‍ വേദനിപ്പിച്ചു എന്നും അദ്ദേഹം. അവരൊക്കെ മലയാളം വായിക്കാനറിയുന്നവരല്ലേ, ചിലര്‍ കമന്റിട്ടിരിക്കുന്നത് പോയി കിളച്ച് കൂടെ എന്നൊക്കൊണ്. കുട്ടികള്‍ ഇതൊക്കെ വായിക്കുമ്പോള്‍ വല്ലാതികല്ലേ എന്നും ശരത് ചോദിക്കുന്നു.

ഒടുവില്‍ ആരെങ്കിലും ട്രോളുകളെ കുറിച്ച് ചോദിച്ചാല്‍ അതൊക്കെ അച്ഛന്റെ പ്രൈവറ്റ് മാറ്റേഴ്സ് ആണെന്നും അതേ കുറിച്ച് ഞങ്ങളോട് ചോദിക്കേണ്ട എന്നൊക്കെ പറയാന്‍ അവര്‍ക്ക് ക്ലാസ് എടുത്ത് കൊടുക്കേണ്ടതായി വന്നു എന്നും അദ്ദേഹം പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...