മനസ്സറിഞ്ഞ് സ്നേഹിക്കുന്ന അച്ഛൻ; മകന് ആദിത്യൻ നൽകിയ സര്‍പ്രൈസ് പങ്കിട്ട് അമ്പിളി; വിഡിയോ

ambili-son-cycle-14
SHARE

മകന് ആദിത്യൻ നൽകിയ സര്‍പ്രൈസ് ആരാധകരുമായി പങ്കുവെച്ച് നടി അമ്പിളി ദേവി. അമർനാഥിന് സൈക്കിൽ സർപ്രൈസ് സമ്മാനമായി നൽകുന്ന ആദിത്യത്തിന്റെ വിഡിയോ വികാരനിര്‍ഭരമായ കുറിപ്പിനൊപ്പം അമ്പിളി പങ്കുവെച്ചു. ആദിത്യനും ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. 

‘ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന്. ഞങ്ങളെ കാക്കണേ ദൈവമേ. ഒരുപാട് വിഷമത്തിനിടയിലാണ് ചേട്ടൻ ഇതൊക്കെ ചെയ്യുന്നത്. വിശ്വസിച്ച പലരുടെയും ഭാഗത്തു നിന്ന് ഉണ്ടായ അനുഭവം പറയാൻ കഴിയുന്നതല്ല, എല്ലാം ദൈവം കാണുന്നു.’’– അമ്പിളി കുറിച്ചു.

'തൃശൂരിൽ പോയി വന്നപ്പോൾ ഒരുപാട് ആഗ്രഹിച്ച ഫ്രണ്ടിനെ കൊണ്ടു വന്നു. അതു കണ്ട് അപ്പുകുട്ടന്‍ അതിശയിച്ചു പോയി' – ആദിത്യൻ വിഡിയോയ്ക്കൊപ്പം കുറിച്ചു. അമർനാഥ് ആദിത്യന്റെ കാറിനടുത്തേക്ക് ഓടി വരുന്നതും, അതിനകത്തെ സൈക്കിള്‍ നോക്കി അമ്പരന്നു നിൽക്കുന്നതും വിഡിയോയിൽ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...