'നിങ്ങള്‍ക്കും ആകാം കോടീശ്വരൻ' ഉടൻ; തെക്കൻ മേഖല ഓഡിഷന് തുടക്കം

nak-mazhavil
SHARE

മഴവില്‍ മനോരമയുടെ ഏറ്റവും പുതിയ റിയാലിറ്റി ഷോയായ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടിയുടെ തെക്കന്‍ മേഖല ഓഡിഷന് തുടക്കം. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ നടക്കുന്ന ഓഡീഷനില്‍ ഇരുന്നൂറിലേറെ മല്‍സരാര്‍ഥികള്‍ പങ്കെടുത്തു. 

നടന്‍ സുരേഷ് ഗോപി അവതാരകനാകുന്ന അറിവിന്റെ മല്‍സരവേദി പ്രേക്ഷകര്‍ക്കുമുന്നിലെത്താന്‍ ഇനി ദിവസങ്ങളുടെ അകലം മാത്രം. എസ്.എം.എസ്സിലൂടെയും, മനോരമ മാക്സ് ആപ്പിലൂടെയുമുള്ള ചോദ്യങ്ങള്‍ക്ക് ശരിയുത്തരങ്ങള്‍ നല്‍കിയവരെയാണ് ഓഡീഷന് ക്ഷണിച്ചിട്ടുള്ളത്. എഴുത്തുപരീക്ഷ, അഭിമുഖം, ക്യാമറ ടെസ്റ്റ് തുടങ്ങി വിവിധ ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് . ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഹോട്ട്സീറ്റിലെത്തും. 

കോഴിക്കോടിനും തിരുവനന്തപുരത്തിനും പുറമേ കൊച്ചിയിലും ഓഡീഷന്‍ നടക്കുന്നുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് കൊച്ചിയിലെ ഓഡീഷന്‍. അടുത്ത മാസത്തോടെ ഷോ മഴവില്‍ മനോരമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...