‘ചിരിതൂകി കളിയാടി വാവാ കണ്ണാ..’; ഇൗ പാട്ടിന്റെ വഴിയിലെ ഐശ്വര്യം; വിഡിയോ

aiswarya-kalyani-cover-song
SHARE

അതിരാവിലെ സ്വകാര്യബസില്‍ കയറിയാല്‍ ചന്ദനത്തിരിയുടെ ഗന്ധവും ചന്ദനമൂറുന്നൊരു പാട്ടും മലബാറിലെ മിക്ക റൂട്ടുകളിലും ഇപ്പോഴും അനുഭവിക്കാം. ''ചിരിതൂകി കളിയാടി വാവാ കണ്ണാ...''എന്ന മനസുകുളിരുന്ന ഭക്തിഗാനമാണ് ബസിന്റെ വേഗത്തിന് താളംപിടിക്കുന്നത്. ആ ഗാനത്തിന് ഇപ്പോള്‍ ഏതാണ്ട് ഇരുപതുവയസിന്റെ പ്രായമുണ്ട്. പാടിപ്പതിഞ്ഞ ആ പാട്ടിന്റെ പെരുമ ബേബി ഐശ്വര്യയ്ക്കുള്ളതാണ്. ഗുരുവായൂരപ്പനെ സ്തുതിക്കുന്ന ഈപാട്ടിനും മുന്നേ അവള്‍, ആദ്യകാസറ്റ് പാടുന്നത് ഒന്‍പതാമത്തെ വയസിലാണ്. ആ റംസാന്‍ നിലാവിന് ഒപ്പം പാടിയതാവട്ടെ സാക്ഷാല്‍ ഗാനഗന്ധര്‍വന്‍ യേശുദാസും..

കാസറ്റുകളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ കവര്‍ സോങ്ങുകളിലാണ് പലര്‍ക്കും കമ്പം. പാടിക്കേട്ടതിനും മുകളില്‍ അതേ പാട്ടിനെ പട്ടുടുപ്പിക്കലാണ് കവറുകള്‍...എട്ടുവയസുമുതല്‍ പാടിത്തുടങ്ങിയ ബേബി ഐശ്വര്യയ്ക്ക് പാട്ടിന്റെ ഏതുവഴികളും ഇഷ്ടമാണ്. എല്ലാ മതത്തിലുംപെട്ട ഭക്തിഗാനങ്ങള്‍, സിനിമാപാട്ടുകള്‍, ഹിന്ദി, തെലുങ്ക്, തമിഴ് ആല്‍ബങ്ങള്‍, ലളിതഗാനങ്ങള്‍ എന്നിങ്ങനെ പാടാതെയൊന്നും ബാക്കിവച്ചിട്ടില്ല ഐശ്വര്യ. അഞ്ഞൂറിലധികം ആല്‍ബം സോങ്ങുകളാണ് ഇതിനകം പാടിതീര്‍ത്തത്. പാട്ടിന്റെ പുതിയ ആസ്വാദനതലങ്ങളെ തൊട്ടുണര്‍ത്തി ഐശ്വര്യയുടെ ആദ്യ കവര്‍സോങ്ങ് പുറത്തിറങ്ങി. "സൗപര്‍ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍..."

മലയാളത്തില്‍ യേശുദാസ്, പി ജയചന്ദ്രന്‍, എം.ജി.ശ്രീകുമാര്‍, കെ.എസ് ചിത്ര, സുജാത തുടങ്ങി മുന്‍നിര പാട്ടുകാരോടൊപ്പമെല്ലാം ഐശ്വര്യ പാടിയിട്ടുണ്ട്. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും പഠനവും പഠിപ്പിക്കലും ഒരുപോലെ കൊണ്ടുപോവുന്നുണ്ട് ഐശ്വര്യ. ഛായഗ്രാഹകന്‍ മനോജ് പുതുപ്പാടിയാണ് ഭര്‍ത്താവ്, പ്രജ്ജ്വല്‍ മകനാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...