‘തന്നേക്കാൾ സൗന്ദര്യം വടിവേലുവിന് തന്നെ’; ചിത്രങ്ങൾ പങ്കുവെച്ച് നയൻതാര

nayan-cadivelu
SHARE

തെന്നിന്ത്യൻ താരസുന്ദരി നയൻതാര ഫേസ്ബുക്കില്‍ പങ്ക് വെച്ച ചിത്രം വൈറലാവുകയാണ്. നയൻതാരയുടെയോ വടിവേലുവിന്റെയോ ആരാധകരാരോ ഒപ്പിച്ച പണിയാണ് താരത്തെ ചിരിപ്പിച്ചത്. നയൻസിന്റെ ഫോട്ടോയ്ക്ക് മുകളിൽ നടൻ വടിവേലുവിന്റെ ഫോട്ടോ ചേർത്ത് വച്ചിരിക്കുകയാണ്. ഫോട്ടോഷോപ്പിന്റെ സഹായത്തോടെ മാറ്റങ്ങൾ വരുത്തിയ ചിത്രം കണ്ടാൽ ആരും ചിരിച്ച് പോകും.

ഈ രണ്ട് ചിത്രങ്ങളും സഹിതമാണ് നയൻതാര ഫേസ്ബുക്കിൽ പങ്ക് വെച്ചത്.‘ ഇത് ചെയ്തതാരായാലും അയാളെ പ്രശംസിക്കാതെ പറ്റില്ല. പ്രിയതാരം വടിവേലുവിനെ വെച്ച് ചിത്രം ചെയ്തതിൽ നന്ദിയുണ്ട്. എന്തായാലും ഒരു കാര്യം സമ്മതിക്കുന്നു. തന്നേക്കാൾ ഭംഗി വടിവേലുവിന് തന്നെ’ എന്ന കുറിപ്പോടെയാണ് തെന്നിന്ത്യൻ സുന്ദരി ചിത്രങ്ങൾ പങ്ക് വെച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...