സുരാജ് വെഞ്ഞാറമ്മൂടും സൗബിൻ ഷാഹിറും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് വികൃതി.
കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോ അപമാനിക്കപ്പെട്ട സംഭവമാണ് വികൃതിയുടെ കഥക്കാധാരം. സുരഭി ലക്ഷ്മി, വിൻസി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. എംസി ജോസഫ് ആണ് സംവിധായകൻ.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളിൽ നടന്നിരുന്നു. താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം ചടങ്ങിൽ പങ്കെടുത്തു. സൗബിനുമൊത്ത് അഭിനയിക്കണം എന്നാഗ്രഹിച്ചിരുന്നപ്പോൾ ലഭിച്ച പിടിവള്ളിയാണ് വികൃതിയെന്ന് സുരാജ് പറഞ്ഞു.
ഞാൻ തന്നെയാണ് സിനിമയിലെ വികൃതി എന്നായിരുന്നു സൗബിൻ പറഞ്ഞത്. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെ സൗബിനോട് തലയിലെ ക്യാപ്പ് അഴിക്കാമോ എന്ന് കാണികളിലൊരാൾ ചോദിച്ചു. 'ക്യാപ്പ് മാറ്റാൻ പറ്റില്ല, ക്യാപ്പ് മാറ്റിയാൽ എല്ലാം പോയി' എന്നായിരുന്നു സൗബിന്റെ മറുപടി. എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടായിരുന്നു സൗബിന്റെ പ്രസംഗം.
വിഡിയോ കാണാം: