ഒളിഞ്ഞുനോട്ടത്തിന്റെ മുഖത്തടിച്ച് ‘വഴുതന’; കയ്യടിയും വിമർശനവും ട്രെൻഡിങ്ങിൽ; വിഡിയോ

rachana-short-film
SHARE

സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങിൽ ഒന്നാമത് നിൽക്കുന്ന ഒരു ഹ്രസ്വ ചിത്രം.  വേറിട്ട അവതരണവും ആശയവും കൊണ്ട് വഴുതന എന്ന ചിത്രം മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെ ചോദ്യം ചെയ്യുന്നു. രചന നാരായണൻ കുട്ടയും തട്ടിമുട്ടിം ഫെയിം ജയകുമാറുമാണ് പ്രധാനവേഷത്തിലെത്തുന്നത്. മകള്‍ക്കൊപ്പം താമസിക്കുന്ന സ്‍ത്രീയായാണ് രചന നാരായണൻ കുട്ടി ചിത്രത്തില്‍ എത്തുന്നത്. സദാചാരത്തിന്റെ കണ്ണുമായി ജയകുമാറിന്റെ കഥാപാത്രം എത്തുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. എന്നാൽ മലയാളിയുടെ ലൈംഗിക ദാരിദ്യ്രത്തെ പരിഹസിക്കുന്ന ചിത്രത്തിനെതിരെ വിമർശനങ്ങളും സജീവമാണ്. അലക്സാണ്ടര്‍ പി ജെ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ജസ്റ്റിൻ ജോസാണ് ചിത്രത്തിന്റെ നിര്‍മാണം. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...