കല്ല്യാണത്തിന് എത്തിയില്ല; സന്ധ്യക്ക് പ്രിയ ഫൊട്ടോഗ്രാഫറുടെ വീട്ടില്‍ മമ്മൂട്ടി; വിഡിയോ

mammootty-at-sreenath-home
SHARE

തന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ ശ്രീനാഥിന്റെ കല്ല്യാണത്തിന് മമ്മൂട്ടി എന്തുകൊണ്ട് വന്നില്ലെന്ന് ആരാധകരുടെ സംശയത്തിന് വൈകീട്ട് തന്നെ മറുപടി. കല്ല്യാണദിവസം വൈകുന്നേരത്തോടെ വീട്ടിൽ അതിഥിയായി മമ്മൂട്ടിയെത്തി. ശ്രീനാഥിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന താരം വരന്റെ വസതിയിൽ എത്തുകയായിരുന്നു. ശ്രീനാഥിനും കുടുംബത്തിനുമൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

സഹപ്രവർത്തകരുടെ മംഗളകർമങ്ങളിൽ വലിപ്പചെറുപ്പമില്ലാതെ പങ്കെടുക്കാന്‍ മനസ്സുകാണിക്കുന്ന മമ്മൂട്ടിയെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തി. ഗ്രേറ്റ് ഫാദർ, പതിനെട്ടാം പടി, മാമാങ്കം എന്നീ സിനിമകളിൽ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറയില്‍ പകർത്തിയത് ശ്രീനാഥ് ആയിരുന്നു. 

നേരത്തെ കൊച്ചിയിൽ വച്ചു നടന്ന ശ്രീനാഥിന്റെ വിവാഹസത്കാരത്തിൽ ഉണ്ണി മുകുന്ദൻ, ടൊവീനോ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...