എന്റെ ജീവിതത്തിലെ പ്രകാശം; എന്റേതാകുന്നതിന് നന്ദി; നിക്കിന് പ്രിയങ്കയുടെ ആശംസ

priyanka-nick-17
SHARE

ജന്മദിനത്തില്‍ നിക്ക് ജോനാസിന് ആശംസകള്‍ നേര്‍ന്ന് ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് പ്രിയങ്കയുടെ ആശംസ. ഇരുവരുമൊന്നിച്ചുള്ള ഫോട്ടോകളും വിഡിയോയും ഒപ്പമുണ്ട്. നിക്കിന്റെ 27ാം ജന്മദിനമാണിന്ന്.

''എന്റെ ജീവിതത്തിന്റെ പ്രകാശം. നിനക്കൊപ്പമുള്ള ഓരോ ദിവസവും കൂടുതല്‍ മികച്ചതായിക്കൊണ്ടിരിക്കുന്നു. ഞാനിതുവരെ കണ്ടതില്‍ വെച്ചേറ്റവും വിശാലമനസ്കനായ സ്നേഹമുള്ള മനുഷ്യനായിരിക്കുന്നതില്‍ നന്ദി. എന്റേതായി തുടരുന്നതിന് നന്ദി. ഹാപ്പി ബര്‍ത്ത്ഡേ. ഐ ലവ് യൂ നിക്ക് ജോനാസ്'- പ്രിയങ്ക കുറിച്ചു. 

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു നിക്കിന്റെയും പ്രിയങ്കയുടെയും വിവാഹം. ഒരിടവേളക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന ദ സ്കൈ ഈസ് പിങ്ക് എന്ന ചിത്രം ഒക്ടോബറില്‍ റിലീസിനൊരുങ്ങുകയാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...