ടൊറന്റോയില്‍ ആള്‍ക്കൂട്ടത്തില്‍ കൂട്ടുകാരെ കണ്ടു; ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് നിവിന്‍: വിഡിയോ

nivin-friend-video
SHARE

മൂത്തോൻ സിനിമയുടെ പ്രീമിയറിനായി ടൊറന്റോയില്‍ എത്തിയ നിവിൻ പോളി അപ്രതീക്ഷിതമായി തന്റെ സുഹൃത്തുക്കളെ കണ്ടപ്പോൾ കാണിച്ച വികാരപ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

ആൾക്കൂട്ടത്തിനിടയിൽ സുഹൃത്തിനെ കണ്ട് ഓടിച്ചെന്നു ആലിംഗനം ചെയ്യുകയാണ് നിവിൻ പോളി. ഇൻഫോസിസിൽ തന്റെ കൂടെ ജോലി ചെയ്ത സഹപ്രവർത്തകരെ ഒരുപാട് നാളിന് ശേഷം കണ്ടതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു താരം. ലിപിൻ നായർ, ബോബി ജോസ് എന്നിവരാണ് ആ സുഹൃത്തുക്കൾ.

നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോന്റെ’ വേള്‍ഡ് പ്രിമിയര്‍ ബുധനാഴ്ച ആയിരുന്നു. ടൊറന്റോ ഫെസ്റ്റിവലിന്റെ സ്‌പെഷൽ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.വേൾഡ് പ്രിമിയറിനായി ഗീതു മോഹൻദാസ്, നിവിൻ പോളി, റോഷൻ മാത്യു എന്നിവരും ടൊറന്റോയിൽ എത്തിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...