കൂടെയുള്ള പുള്ളിക്കാരൻ ഉൗതിക്കാച്ചിയ നടനായി; സുഹൃത്തിന്റെ ഒാർ‍മച്ചിത്രം: കുറിപ്പ്

indrajith4
SHARE

മലയാള സിനിമയുടെ യുവനിരയിൽ മികച്ച നടൻമാരുടെ കൂട്ടത്തിലാണ് ഇന്ദ്രജിത്തിന്റെ സ്ഥാനം. ഇപ്പോഴിതാ ഇന്ദ്രജിത്തിനെക്കുറിച്ച് താരത്തിന്റെ സ്കൂൾകാല സഹപാഠിയായ ഗണേഷ് മോഹന്‍ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് ഇന്ദ്രജിത്ത്. സ്കൂൾകാലം മുതലേ തന്റേയും സുഹൃത്തായ ഇന്ദ്രജിത്തിന്റേയും ആഗ്രഹം നടനാകണമെന്നായിരുന്നുവെന്നും

എന്നാൽ അവസാനം നടനായത് ഇന്ദ്രൻമാത്രമാണെന്നും സുഹൃത്തായ ഗണേഷ് മോഹന്‍ കുറിക്കുന്നു. ഇന്ദ്രജിത്തിന്റെ പഴയ സ്കൂൾകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗണേഷിന്റെ കുറിപ്പ്.

സൈനിക് സ്കൂളിൽ ഇന്ദ്രജിത്തിനൊപ്പം പഠിച്ചതാണ് ഗണേഷ് മോഹൻ.

കുറിപ്പ് വായിക്കാം:

‘നടനിലേക്കുള്ള ദൂരം - MY KARMA MOMENT ’ ....................

ഒരിക്കൽ നടനാകാൻ ആഗ്രഹിച്ചു,

ഉറപ്പായും നടനെ ആകൂ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്ന ചങ്ങാതിയുമായി ചേർന്ന് ചില്ലറ നമ്പറുകൾ ഒക്കെ ഇട്ട് നടന്നു.... അതൊരു കാലം... !!

ഇന്നലെ ഓണമൊക്കെയുണ്ട് വീട്ടിലെ പഴയ സാധനങ്ങൾ ഒതുക്കി വെക്കുമ്പോൾ ഈ പോട്ടോ കിട്ടി.

പഴയ ഒരു മിമിക്രിയുടെ പോട്ടോ. കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം...

കൂടെയുള്ള പുള്ളിക്കാരൻ ഇന്ന് ഊതിക്കാച്ചിയ നടനായി മാറീയിരിക്കുന്നു,

ഈയുള്ളവൻ നിന്നടത്തു തന്നെ നിന്ന് വിവിധ ജീവിതവേഷങ്ങൾ കെട്ടിയാടുന്നു...

"നോം അഭ്രപാളികളിൽ നടനായില്ലന്നു മാത്രമല്ല, ഇനി ഒരിക്കലും അത് ആകാനും പോണില്ല എന്ന തിരിച്ചറിവുണ്ടായിരിക്കണു!

അതാണ് ഇഷ്ടാ ഈ , REALISING YOUR KARMA MOMENT എന്നൊക്കെ പറയുന്നത് !! "

LIFE IS GOOD, YET NOSTALGIA IS A GREATER FEELING.??

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...