ഈ ധൈര്യമാണ് ഞാനും എന്റെ സിനിമകളും; അമ്മയെയും അച്ഛനെയും ചേർത്ത് പിടിച്ച് പാർവതി

parvathi10
SHARE

മകളുടെ സ്വപ്നങ്ങളിൽ കൂടെ നിന്ന അച്ഛന്റെയും അമ്മയുടെയും ധൈര്യമാണ് താനും തന്റെ നേട്ടങ്ങളുമെന്ന് നടി പാർവതി തിരുവോത്ത്. അച്ഛനെയും അമ്മയെയും ചേർത്ത് പിടിച്ച് ഫെയ്സ്ബുക്കിലിട്ട ചിത്രത്തിലാണ് താരം ഇങ്ങനെ കുറിച്ചത്.' മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യം കൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും' .

ചിത്രത്തിന് താഴെ പാർവതിയെ അഭിനന്ദിച്ച് കൊണ്ടും ആശംസകൾ നേർന്നും ആരാധകർ സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അഭിഭാഷകരാണ് പാർവതിയുടെ അച്ഛൻ വിനോദ്കുമാറും അമ്മ ഉഷാകുമാരിയും. ഒരു സഹോദരനും താരത്തിനുണ്ട്.

കഴിഞ്ഞ ദിവസമാണ് മിസ് കുമാരിയുടെ പേരിൽ ഏർപ്പെടുത്തിയിരുന്ന യുവപ്രതിഭാ പുരസ്കാരം താരം ആർട്ടിസ്റ്റ് നമ്പൂതിരിയിൽ നിന്ന് സ്വീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായ പാർവതിയുടെ ചിത്രങ്ങൾ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...