ഇവനെപ്പോലെ ഒരു മകനുണ്ടാകണമെന്നു കൊതിച്ചു; പക്ഷേ ഇപ്പോൾ..? ജോജുവിന്റെ തമാശ; വിഡിയോ

joju-kalidas
SHARE

കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് ഹാപ്പി സർദാർ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിസവം നടന്നിരുന്നു. ജോജു ജോർജാണ് ഓഡിയോ ലോഞ്ചിൽ പ്രധാന അതിഥിയായി എത്തിയത്. ഇതിന്റെ രസകരമായ വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.ട

കാളിദാസിനെ അടുത്തു നിർത്തി, കൊച്ചു കൊച്ചു സന്തോഷങ്ങൾ കണ്ടപ്പോൾ കാളിദാസിനെപ്പോലെ ഒരു മകനുണ്ടാകണമെന്നു കൊതിച്ചെന്നും ഇവൻ വളർന്നപ്പോൾ ഇവനെപ്പോലെ ഒരു മകനുണ്ടാകരുതെന്ന് ആഗ്രഹിച്ചെന്നുമായിരുന്നു ജോജുവിന്റെ തമശ.  എന്നാൽ പിന്നീട്, ‘ഞാൻ നേരത്തേ ചുമ്മാ പറഞ്ഞതാ, കണ്ണന്റെ പോലത്തെ ഒരു മോനാകണം എന്റെ മോൻ വലുതാകുമ്പോൾ എന്നാണ് എന്റെ ആഗ്രഹം’ എന്നും ജോജു കൂട്ടിച്ചേർത്തു.

അഭിനയത്തിൽ മാത്രമല്ല ചെറുപ്രായത്തിൽ തന്നെ മിമിക്രിയിൽ കഴിവ് തെളിയിച്ച താരമാണ് കാളിദാസ്. ചടങ്ങിൽ നടൻ വിജയുടെ ശബ്ദം അനുകരിച്ച് പ്രേക്ഷകരെ രസിപ്പിക്കാനും താരം മറന്നില്ല. ജോജുവിന്റെ അഭ്യർഥന പ്രകാരമാണ് കാളിദാസ് മിമിക്രി ചെയ്തത്. വിജയ്‍യുടെ ശബ്ദത്തിൽ എല്ലാവരും ജോജുവിന്റെ ചിത്രം പൊറിഞ്ഞു മറിയം ജോസ് കാണണമെന്ന് പറയാനും കാളിദാസിനോട് ജോജു അഭ്യർഥിക്കുന്നുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...