കൻമദത്തിലെ ഭാനുവിനെ ഓർമിപ്പിച്ച് മഞ്ജു; അമ്പരപ്പിച്ച് ധനുഷ്; വിഡിയോ

manju-danush-trailer
SHARE

ധനുഷ്–മഞ്ജു വാരിയർ ജോടികൾ ആദ്യമായി ഒന്നിക്കുന്ന അസുരൻ ട്രെയിലറിന് ഗംഭീര വരവേൽപ്പ്. മഞ്ജുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമായ കൻമദത്തിലെ ഭാനുവിനെ അനുസ്മരിപ്പിക്കുന്ന ഭാവമാണ് ട്രെയിലറിൽ. ധനുഷിന്റെ വ്യത്യസ്ഥ പ്രകടനവും ഗെറ്റപ്പും വെട്രിമാരൻ ചിത്രത്തിന്റെ സവിശേഷതയാണ്.  ഏറെ നിരൂപക ശ്രദ്ധ നേടിയ വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണിത്.

രാജദേവർ എന്ന അച്ഛൻ കഥാപാത്രമായും കാളി എന്ന മകനായും ധനുഷ് എത്തും. ധനുഷിന്റെ ഭാര്യയായി മഞ്ജു എത്തുന്നത്. മണിമേഖലൈ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. ബാലാജി ശക്തിവേൽ, പശുപതി, ആടുകളം നരേൻ, യോഗി ബാബു, തലൈവാസൽ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. വിജയ് േസതുപതി അതിഥിവേഷത്തിൽ എത്തുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമെന്നാണ് സൂചന.

ജി.വി. പ്രകാശ് സംഗീതം. കലൈപുലി എസ്. താനുവാണ് നിർമാണം. എഡിറ്റിങ് വിവേക് ഹർഷൻ. ഛായാഗ്രഹണം വേൽരാജ്. തമിഴകത്തിന്റെ ഹിറ്റ് കുട്ടുക്കെട്ടാണ് വെട്രിമാരന്‍- ധനുഷ്. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിനാണ് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...