ജിം ട്രെയിനർക്ക് ഓണസമ്മാനമായി ഉണ്ണി മുകുന്ദന്‍റെ വക ബൈക്ക്; കയ്യടിച്ച് ആരാധകര്‍

unni-bike
SHARE

മലയാളികളുടെ പ്രിയ നായകനാണ് ഉണ്ണി മുകുന്ദൻ. മസിൽ അളിയനെന്ന ഓമനപ്പേരിലാണ് ആരാധകർ ഉണ്ണിയെ വിളിക്കുന്നത് തന്നെ. ബോഡിബിൽഡറായ ഉണ്ണിമുകുന്ദൻ മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തന്റെ ജിം ട്രെയ്നർ ജോൺസണിന് ബൈക്ക് സമ്മാനിക്കുന്ന ചിത്രങ്ങള്‍. ഉണ്ണിയെ കണ്ടു പഠിക്കണമെന്നാണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം പറയുന്നത്. മാമാങ്കത്തിനായി ശരീരം ഒരുക്കുന്നതിന് ജോൺസൺ ഒരു സഹോദരനെപ്പോലെ തന്നെ സഹായിച്ചുവെന്നും ഉണ്ണി മുകന്ദൻ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നു.

പുതിയ ബൈക്ക് ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ഉണ്ണി പറഞ്ഞു. അപ്രതീക്ഷിതമായാണ് ബൈക്ക് സമ്മാനമായി ലഭിച്ചത്. ഒട്ടു പ്രതീക്ഷിക്കാത്ത സമ്മാനം തന്റെ സഹോദരനിൽ നിന്ന് ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് ജോൺസൺ ഫെയ്സ്ബുക്കിൽ കുറിച്ചത്. യമഹയുടെ ബൈക്ക് ആർ 15 ആണ് ഉണ്ണി സമ്മാനിച്ചത്. എകദേശം 1.42 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറും വില.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...