പൃഥ്വിക്ക് പിന്നാലെ 2 കോടിയുടെ റേഞ്ച് റോവർ സ്വന്തമാക്കി അല്ലു അർജുൻ

allu-prthvi
SHARE

തെന്നിന്ത്യൻ താരലോകത്ത് രണ്ടാമത്തെ റേഞ്ച് റോവർ സ്വന്തമാക്കി നടൻ  അല്ലു അർജുൻ. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജിന് ശേഷം ഏകദേശം 2 കോടി രൂപ വിലയുള്ള ഈ  എസ്‌യുവി സ്വന്തമാക്കിയിരിക്കുന്ന വിവരം അല്ലു അർജുൻ തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ്  ആരാധകരെ അറിയിച്ചത്. പുതിയ വാഹനത്തിന് ബീസ്റ്റ് എന്ന പേരാണ് അല്ലു അർജുൻ നൽകിയത്. ഏഴു കോടിയുടെ വാനിറ്റി വാൻ സ്വന്തമാക്കി അല്ലു അർജുൻ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. 

ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തു ചേർന്ന വാഹനമാണ് റേഞ്ച് റോവർ. പൂർണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറിന് ഏകദേശം 2 കോടി രൂപ മുതലാണ് വില‍. 3.0 ലീറ്റർ പെട്രോള്‍, 3.0 ലീറ്റർ ഡീസൽ, 4.4 ലീറ്റർ എസ്ഡിവി8 ഡീസൽ. 5.0 ലീറ്റർ പെട്രോള്‍ എൻജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റർ എൻജിന്‍ 4000 ആർപിഎമ്മിൽ 244 ബിഎച്ചിപി കരുത്തും 2000 ആർപിഎമ്മിൽ 600 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 

സഞ്ജയ് ദത്ത്, ആലിയ ബട്ട്, കത്രീന കൈഫ്, ശിൽപ ഷെട്ടി, സൽമാൻ ഖാൻ തുടങ്ങി നിരവധി താരങ്ങൾക്ക് റേഞ്ച് റോവർ സ്വന്തമായുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...