ലാല്‍ജോസിന്റെ മകളുടെ വിവാഹനിശ്ചയം; ആശംസകളുമായി തിരയിലെ ഉറ്റവര്‍: വിഡിയോ

laljose3
SHARE

മകളുടെ വിവാഹ നിശ്ചയ വിഡിയോ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ട് ലാൽജോസ്. മകൾ ഐറിന്‍ മേച്ചേരിയുടെ വിവാഹനിശ്ച വിഡിയോ ആണ് പുറത്ത് വന്നത്. കഴിഞ്ഞ മെയ് 26നായിരുന്നു ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയം. 

വിവാഹനിശ്ചയത്തിന്റെ ചടങ്ങുകള്‍ തൃശ്ശൂരില്‍ വച്ചാണ് നടന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, കാവ്യ മാധവൻ, നവ്യ നായര്‍, അന്ന രേഷ്മ, ജയസൂര്യ, അനുശ്രീ, രമേഷ് പിഷാരടി, ആന്‍ അഗസ്റ്റിന്‍, ലെന, ഹരീശ്രീ അശോകന്‍, കമല്‍, അന്ന ബെന്‍, സിബി മലയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തന്റെ സിനിമകളിലൂടെ പരിചയപ്പെടുത്തിയ നായികമാരോടു ഊഷ്മളമായ ഹൃദയബന്ധം സൂക്ഷിക്കുന്ന ലാൽ ജോസ് അക്കാര്യം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. അതു തെളിയിക്കുന്നതായിരുന്നു ലാൽ ജോസിന്റെ മകൾ ഐറിന്റെ വിവാഹനിശ്ചയ ചടങ്ങ്. ആൻ അഗസ്റ്റിൻ, അനുശ്രീ, മുക്ത തുടങ്ങി ലാൽ ജോസിന്റെ സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച മിക്കവരും അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമായിരുന്ന നായികമാകും ചടങ്ങിനെത്തി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...