അത്ര ദാരിദ്ര്യമോ? പൃഥ്വിയുടേത് നാടകമെന്ന് പരിഹസിച്ച് ഹരീഷ് പേരടി; കുറിപ്പ്

hareesh-web
SHARE

പ്രളയ ബാധിതരെ സഹായിക്കാൻ തന്റെ റേഞ്ച് റോവർ വോഗിന് ഫാൻസി നമ്പർ വേണ്ടെന്ന് വെച്ച പൃഥ്വിരാജിനെ ട്രോളി ഹരീഷ് പേരടി. നിരവധി പേർ അഭിനന്ദനമറിയിച്ച സ്ഥാനത്താണ് ഹരീഷ് പൃഥ്വിയെ പരിഹസിക്കുന്നത്. അത്ര കടുത്ത ദാരിദ്ര്യമുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതല്ലെ നല്ലത് , ആ നാടകം കണ്ടത് കൊണ്ടാണ് ഈ അഭിപ്രായം പങ്ക് വെക്കുന്നതെന്നും ഹരീഷ് പറയുന്നു.

ഫാൻസി നമ്പറിന്റെ പണം മുഴുവൻ ലഭിക്കുന്നത് സർക്കാറിനാണ്. കാറിന്റെ പണം ലഭിക്കുന്നത് ഏതോ സ്വകാര്യ കമ്പനിക്കും. അപ്പോൾ ഇതിൽ ഏതാണ് ഒഴിവാക്കേണ്ടതെന്നും ഹരീഷ് ചോദിക്കുന്നു. എന്തെങ്കിലും ഒഴിവാക്കിയാലെ പാവങ്ങളെ സഹായിക്കാനാകൂ എന്ന തരത്തിൽ ദാരിദ്ര്യമുണ്ടെങ്കില്‍ സഹായിക്കേണ്ടെന്നും ഹരീഷ് പേരടി കുറിച്ചിടുന്നു.

പുതിയ കാറിന് KL 07 CS 7777 എന്ന നമ്പർ ലഭിക്കാനായി എറണാകുളം ആർ ടി ഓഫീസിൽ രജിസ്റ്റർ ചെയ്ത പൃഥ്വിരാജ് പ്രളയപശ്ചാത്തലത്തിൽ അത് വേണ്ടെന്ന് വെച്ചിരുന്നു. ഇതാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ആധാരം. പോസ്റ്റിൻറെ പൂർണ രൂപം ..

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...