സ്വന്തം സിനിമയുടെ ട്രെയിലർ; നിലത്തിരുന്ന് കണ്ട് ഇന്ദ്രൻസ്; വിഡിയോ

indranas-viral-video-new
SHARE

സിനിമയുടെ ട്രെയിലർ ലോഞ്ചാണ്. വേദിയിൽ പ്രധാനനടനുണ്ട്. പ്രത്യേകം തയാറാക്കിയ സ്ക്രീനിൽ ട്രെയിലർ പ്രദർശിപ്പിച്ചു. താൻ ഇങ്ങനെ നിന്നാൽ അത് കാണുന്നവർക്ക് ബുദ്ധിമുട്ടാകുമല്ലോ എന്ന് കരുതി ആ നടൻ അതേ തറയിൽ തന്നെ ഇരുന്നു. സോഷ്യൽ ലോകം ഹൃദയപൂർവം ഏറ്റെടുക്കുകയാണ് ഇൗ വിഡിയോ. ഇന്ദ്രൻസ് എന്ന നടൻ വിനയം കൊണ്ട് വീണ്ടും വിസ്മയിപ്പിക്കുന്ന വിഡിയോ.

‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ ട്രെയിലർ ലോഞ്ചിനിടെയാണ് ഇന്ദ്രൻസ് കാണികൾക്കായി നിലത്തിരുന്നത്. അവാർഡുകൾ തേടിയെത്തിയപ്പോഴും ഇൗ മനുഷ്യൻ മലയാളിക്ക് പ്രിയങ്കരനായത് തന്റെ കൈവിടാത്ത ലാളിത്യം കൊണ്ട് കൂടിയാണ്. തിരുവനന്തപുരം ചാല കോളനിയില്‍ നിന്ന് നാടുവിട്ട് ബോംബെയിലേക്ക് പോയ അബ്ദുള്ള 50 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്നതും തന്റെ പ്രണയിനിയായിരുന്ന അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് നടത്തുന്ന യാത്രകളുമാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിന്റെ പ്രമേയം. അറുപത്തിയഞ്ചാം വയസിൽ തന്റെ പ്രണയിനിയെ തേടി അലയുന്ന അബ്ദുള്ളയായി എത്തുന്നത് ഇന്ദ്രൻസ് ആണ്. ഷാനു സമദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...