‘ഏതേലും ഞരമ്പ് ആ താരത്തിന്റെ ചിത്രത്തിന് കമന്റിടും’; മറുപടി നൽകി മീര നന്ദൻ

meeranandan-post
SHARE

നടി മീരനന്ദനെതിരെ വീണ്ടും സൈബർ ആക്രമണം. മറുപടി പറഞ്ഞ് മീര. ഈ അടുത്താണ് ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ പേരിൽ മീരാനന്ദന് നേർക്ക് സൈബർ ആക്രമണം ഉണ്ടായത്. അന്ന് അശ്ലീല കമന്റിട്ടവർക്ക് ചുട്ടമറുപടി താരം നൽകിയിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണ്. 

നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് യുവാവ് പരിഹാസ കമന്റുമായി എത്തിയത്. ‘മങ്ങി നില്‍ക്കുന്ന താരം, സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നു. ഏതേലും ഞരമ്പ് അതിനു താഴെ കമന്റിടുന്നു, നടി ചുട്ട മറുപടി കൊടുക്കുന്നു, മാധ്യമങ്ങള്‍ അത് വാര്‍ത്തയാകുന്നു…നടിക്ക് ഉടനെ ഫിലിമില്‍ ചാന്‍സ് കിട്ടുന്നു. ശുഭം.’

‘ഡ്യൂഡ് വേറെ പണിയൊന്നുമില്ലേ’ എന്നാണ് ഈ വിമര്‍ശകനോട് മീരയുടെ ചോദ്യം. മീരയുടെ മറുപടിയെ പിന്തുണച്ച് ആരാധകരും എത്തി. ഇത്തരക്കാരോട് ഇതുപോലെ തന്നെ പെരുമാറമെന്ന് ആരാധകര്‍ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...