ഷോര്‍ട്സ് ഇട്ട് അമ്പലത്തിൽ കയറി; അജയ് ദേവ്ഗണ‌ിന് സൈബർ ആക്രമണം; മറുപടി

ajay-devgan
SHARE

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിനെതിരെ സൈബർ ആക്രമണം. ഷോര്‍ട്‌സിട്ട് അമ്പലത്തില്‍ കയറിയതാണ് വിശ്വാസികളില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.  മാന്ദാവിയിലുള്ള ശ്രീ നാഗനാഥ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റെയും വഴിപാടുകള്‍ കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ അജയ് സോഷ്യല്‍ മീഡിയയില്‍ താര പങ്കുവെച്ചിരുന്നു.

ദൈവത്തോടെങ്കിലും അല്‍പ്പം ബഹുമാനം കാണിക്ക്, കുഞ്ഞുടുപ്പിട്ട് ദൈവത്തിന്റെ മുന്നില്‍ ചെല്ലാന്‍ നാണമില്ലേ. ആരോടുമില്ലെങ്കിലും നിങ്ങള്‍ക്ക് ആചാരങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.

പിന്നാലെ വിമശകർക്ക് മറുപടിയുമായി അജയ് നേരിട്ട് രംഗത്തെത്തി. ആരാധന തികച്ചും വ്യക്തിപരമായ കാര്യമാണ്. ദൈവത്തെ കാണാന്‍ എങ്ങനെ പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കാണ്. അതില്‍ ഇടപെടേണ്ടതില്ലെന്ന് അജയ് വ്യക്തമാക്കി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...