ആരാണ് കലിപ്പ് ലുക്കിലുള്ള ഈ നടി ?; തിരിച്ചറിയാനാകാത്ത മാറ്റമെന്ന് ആരാധകര്‍

manju-pillai
SHARE

സമൂഹ മാധ്യമങ്ങളിൽ ഒട്ടുമിക്ക താരങ്ങളും സജീവമാണ്. പലരും തങ്ങളുടെ പഴയകാലത്തെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ചിലരുടെ പഴയ രൂപം കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുകയില്ല.  ഇപ്പോൾ തന്റെ ചിത്രം പങ്കു വച്ച് എത്തിയിരിക്കുകയാണ് നടി മഞ്ജു പിള്ള . പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള ചിത്രമാണ് മഞ്ജു പിള്ള പങ്കു വച്ചിരിക്കുന്നത് .

കോമഡി ചിത്രങ്ങളിലൂടെ ആളുകളെ പൊട്ടി ചിരിപ്പിച്ച മഞ്ജു പിള്ള പക്ഷെ കലിപ്പ് ലുക്കിൽ ഉള്ള ചിത്രമാണ് പങ്കു വച്ചിരിക്കുന്നത്. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടിയിലും മോഹനവല്ലിയായി എത്തുന്നത് മഞ്ജുപിള്ളയാണ്. 

മകളെപ്പോലെ തന്നെയുണ്ടല്ലോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. അന്നും ഇന്നും സുന്ദരിയാണെന്നും നിഷ്കളങ്കയായ ഒരു കുസൃതിക്കാരിയുടെ മുഖം എന്നുമൊക്കെയാണ് ചിത്രത്തിന് വരുന്ന കമന്റുകള്‍.

View this post on Instagram

When I was in 10th std🙊🙊🙊🙊

A post shared by manju pillai (@pillai_manju) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...