‘അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചു’; ചേരനെതിരെ മീര മിഥുൻ; മാപ്പ് പറഞ്ഞു

cheran-meera
SHARE

സംവിധായകനും നടനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി നടി രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ് ഷോയിൽ ഒരു ടാസ്ക്കിനിടെ ചേരൻ തന്നോട് മോശമായി പെരുമാറി എന്നാരോപിക്കുന്നത് നടി മീര മിഥുന്‍ ആണ്. വില്ലേജ് റൗണ്ട് ടാസ്ക്കിൽ ചേരൻ അനുവാദമില്ലാതെ അരയിൽ ചുറ്റിപ്പിടിച്ചെന്നാണ് ആരോപണം.


അതേസമയം ബിഗ്ബോസിലെ മറ്റ് അംഗങ്ങൾ ചേരനെ പിന്തുണച്ചു. മാന്യമായ പെരുമാറ്റവും സ്വഭാവവുമുള്ള ചേരന്‍ അത്തരത്തിൽ പെരുമാറില്ലെന്ന് അംഗങ്ങൾ പറഞ്ഞു. രണ്ടു പെൺകുട്ടികളുടെ പിതാവായ ചേരന് ഒരു സ്ത്രീയോടും മോശമായി പെരുമാറാൻ കഴിയില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവർക്കെല്ലാം ഇക്കാര്യമറിയാമെന്നും അവർ വ്യക്തമാക്കി.

സംഭവം വിവാദമായതോടെ ചേരൻ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശ്യത്തോടെയല്ല അരയിൽ പിടിച്ചതെന്നും തന്റെ പെൺകുഞ്ഞുങ്ങളുടെ പേരിൽ സത്യം ചെയ്യുന്നുവെന്നും ചേരൻ പറഞ്ഞു.
നാലു തവണ ദേശീയ അവാർഡും നാല് തവണ തമിഴ്നാട് സർക്കാറിന്റെ അവാർഡും നേടിയ നടനാണ് ചേരൻ

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...