ഇതെന്ത് ആഘോഷം; ചാർമിയുടെ തലവഴി മദ്യമൊഴിച്ച് സംവിധായകൻ; വിമര്‍ശനം; വിഡിയോ

rgv-charmi
SHARE

പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഐ സ്മാർട്ട് ശങ്കർ. ചിത്രം വലിയ ഹിറ്റായിരുന്നു. പോക്കിരി, ഇഡിയറ്റ്, ടെംപര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ തെലുങ്ക് സിനിമയ്ക്ക് സമ്മാനിച്ച പുരി ജഗന്നാഥിന്റെ മുന്‍പ് ഇറങ്ങിയ ചിത്രങ്ങൾ പരാജയമായിരുന്നു. രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ഐ സ്മാർട്ട് ശങ്കർ എന്ന ചിത്രം രണ്ട് ദിവസം കൊണ്ട് 25 കോടി ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുകയാണ്.

ഇപ്പോൾ ഈ സിനിമയിലൂടെ ഒരു തിരിച്ചു വരവിന്റെ സന്തോഷം പങ്കുവച്ച് പുരി നടത്തിയ വിജയാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീജിയയിൽ വൈറലായിരിക്കുകയാണ്.ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ നടി ചാര്‍മിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.ചാര്‍മിയുടെയും സഹപ്രവര്‍ത്തകരുടെയും തലയില്‍ ഷാംപെയിന്‍ ഒഴിച്ച് സിനിമയുടെ വിജയത്തില്‍ മതി മറക്കുന്ന സംവിധായകനെയാണ് വിഡിയോയിൽ കാണുന്നത്. 

പുരി ജഗന്നാഥിന്റെ സുഹൃത്തും ഗുരുവുമായ സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. . വീഡിയോ പോസ്റ്റ് ചെയ്തതോടെ രംഗോപാല്‍ വര്‍മയെയും പുരി ജഗന്നാഥിനെയും ചാര്‍മിയെയും വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരിക്കുകയാണ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണിതെന്നാണ് വിമര്‍ശനം. ഇങ്ങനെയാണോ ആഘോഷം നടത്തേണ്ടതെന്നും വിഡിയോ പങ്കു വച്ചത് മോശമായിപോയെന്നുമാണഅ പ്രതികരണങ്ങൾ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...