ഈയടുത്ത് കണ്ട മനോഹര ടീസർ; 'സൗബി മച്ചാനെ' വാഴ്ത്തി ദുല്‍ഖർ; ഡാൻസിന് കയ്യടി

ambili-teaser-19
SHARE

സൗബിൻ‌ ഷാഹിർ നായകനാകുന്ന അമ്പിളിയുടെ ടീസർ പുറത്ത്. ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ‌ സൗബിന്റെ നൃത്തമാണ് ഹൈലൈറ്റ്. വ്യത്യസ്തമായ ലുക്കിലാണ് സൗബിൻ ചിത്രത്തിലെത്തുന്നത്. 

ദുൽഖർ സൽമാൻ ആണ് അമ്പിളിയുടെ ടീസർ റിലീസ് ചെയ്തത്. അടുത്തിടെ കണ്ട ഏറ്റവും മനോഹരമായ ടീസറെന്നാണ് ദുൽഖർ കുറിച്ചത്. സൗബി മച്ചാനും സംഘത്തിനും ആശംസകൾ നേരുന്നുവെന്നും ദുല്‍ഖർ പറഞ്ഞു. 

ദേശീയ സൈക്ലിംഗ് ചാംപ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയുടെയും നാട്ടുകാരുടെയും കഥയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ബോബി കുര്യൻ ആയെത്തുന്നത് നസീം ആണ്. യാത്രക്ക് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രമാണ് അമ്പിളി. 

ഫഹദ് ഫാസിൽ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖമായ തൻവി റാം ആണ് നായിക. നസ്രിയ നസീമിന്റെ സഹോദരൻ നവീൻ നസീം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...