പുകവലിച്ചാലെന്താ? ട്രോളൻമാർക്ക് വേറെ പണിയില്ല, കാര്യമാക്കില്ല; തുറന്നടിച്ച് നടി

rakul-preet16
SHARE

ട്രോളുകളോട് മറുപടി പറയാൻ തന്നെ കിട്ടില്ലെന്ന് ടോളിവുഡ് താരം രാകുൾപ്രീത്. വേറെ പണിയില്ലാത്തവരാണ് ഇങ്ങനെ ഓരോന്ന് ഇറക്കുന്നത്. ജീവിതത്തിൽ വലിയ കുറേ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്നും പുകവലി വിവാദത്തെ കുറിച്ച് താരം വ്യക്തമാക്കി.

നാഗാർജുനയുടെ  നായികയായ 'മൻമധുഡു-2'വിന്റെ ടീസറിലാണ് രാകുൾ പുകവലിക്കുന്ന രംഗങ്ങൾ ഉള്ളത്. ടീസറിന് പിന്നാലെ വ്യാപക വിമർശനവും ട്രോളുകളും ഇറങ്ങിയിരുന്നു.

കഥാപാത്രമാകുമ്പോൾ പലതും ചെയ്യേണ്ടി വരും, പുക വലിച്ചതും അങ്ങനെയാണ്. അതിനെ സ്വഭാവമായി വ്യാഖ്യാനിക്കേണ്ടെന്നും താരം പറഞ്ഞു. ട്രോളുകളെ ഒരുതരത്തിലും കാര്യമാക്കാറില്ല. അഭിനയവും ജീവിതവും രണ്ടായി കാണാൻ ആളുകൾ പഠിക്കേണ്ടതുണ്ട്. കഥപാത്രത്തിന്റെ പൂർണതയ്ക്കായി ഉൾപ്പെടുത്തുന്ന രംഗങ്ങളാകും അവ. അതിനെ അങ്ങനെ തന്നെ കാണേണ്ടതുണ്ടെന്നും താരം പറഞ്ഞു.

കബീർ സിങിൽ ഷാഹിദ് കപൂറിന്റെ കഥാപാത്രത്തെ കൂട്ടുപിടിച്ചായിരുന്നു പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ ഇക്കാര്യം വ്യക്തമാക്കിയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...