ഇൗ സിനിമയിൽ രാജ്കിരൺ സാറാണ് നായകൻ, ഞാൻ വില്ലൻ; ‘ഷൈലോക്കി’നെപ്പറ്റി മമ്മൂട്ടി; വിഡിയോ

mammootty-rajkiran-film
SHARE

‘ശരിക്കും പറഞ്ഞാൽ രാജ്കിരൺ സാറാണ് ഇൗ സിനിമയിലെ നായകൻ ഞാനാണ് വില്ലൻ..’ പറയുന്നത് മമ്മൂട്ടിയാണ്. വേറിട്ട ഇൗ പ്രഖ്യാപനത്തിന്റെ പിന്നാലെയാണ് ആരാധകരും സൈബർ ലോകവും. ഷൈലോക്ക് എന്ന പുതിയ ചിത്രത്തിൽ താൻ വില്ലനാണെന്ന് മമ്മൂട്ടി തന്നെ പ്രഖ്യാപിച്ചതോടെ സിനിമയുടെ കഥയെ കുറിച്ചുള്ള ആലോചനയിലാണ് സിനിമാപ്രമികൾ. മമ്മൂട്ടി–അജയ് വാസുദേവ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്.  ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. തമിഴ് നടൻ രാജ് കിരണും മീനയുമാണ് ചിത്രത്തിൽ ജോഡിയായി എത്തുന്നത്.  28 വർഷത്തിനു ശേഷം രാജ്കിരണും മീനയും ഒന്നിച്ചു അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

മമ്മൂട്ടി പിശുക്കനായ ഒരു പലിശക്കാരന്റെ വേഷത്തിലെത്തുമെന്നാണ് പ്രഖ്യാപനം. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഒരുക്കുന്നത്. കൊച്ചിയിൽ നടന്ന ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ മമ്മൂട്ടി, രാജ് കിരൺ, മീന, ബി. ഉണ്ണികൃഷ്ണൻ, ഉദയ്കൃഷ്ണ, സിബി കെ. തോമസ്, ആൽവിൻ ആന്റണി, അരുൺ ഗോപി തുടങ്ങി നിരവധിപേർ പങ്കെടുത്തു.

ചിത്രത്തെക്കുറിച്ച് മമ്മൂട്ടിയുടെ വാക്കുകൾ: ‘ഷൈലോക്ക് എന്നല്ല ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. കഴുത്തറപ്പൻ, അറുത്തകൈയ്ക്ക് ഉപ്പുതേക്കാത്തവൻ അങ്ങനെയൊക്കെയാണ് ഷൈലോക്ക് എന്നതിന്റെ അർഥം. ആ വാക്കുകൾ സിനിമയ്ക്ക് ഉപയോഗിച്ചാൽ ഭംഗിയാകാത്തതുകൊണ്ടാണ് ഷൈലോക്ക് എന്ന പേര് ഉപയോഗിച്ചത്. ‘ഷൈലോക്ക്’ എന്ന പേരിൽ പ്രശസ്തമായ കഥാപാത്രമുണ്ട്. അയാളൊരു കൊള്ളപ്പലിശക്കാരനാണ്. കൊടുത്ത പൈസ തിരികെ തന്നില്ലെങ്കിൽ തുടയിലെ റാത്തൽ ഇറച്ചി പിടിച്ചുമേടിക്കുകയാണ് രീതി. അതുമായി ഈ സിനിമയ്ക്ക് ബന്ധമില്ല. വളരെ പിശുക്കുള്ള പലിശക്കാരന്റെ കഥയാണ് ഈ സിനിമ. വളരെ പാവപ്പെട്ടവൻ. രാജ് കിരൺ സർ ആണ് യഥാർഥത്തില്‍ നായകൻ. അദ്ദേഹം മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. ഈ കഥ അദ്ദേഹത്തെ നേരിട്ടു പറഞ്ഞു മനസ്സിലാക്കി. 35 വർഷമായി സിനിമയിൽ വന്നിട്ടെങ്കിലും 22 സിനിമകളിലെ അദ്ദേഹം അഭിനയിച്ചിട്ടൊള്ളൂ. ഞങ്ങളെപ്പോലെ നാനൂറൊന്നും തികയ്ക്കാൻ നോക്കിയിട്ടില്ല. 

സാധാരണ അന്യഭാഷയിൽ നിന്നും ആളെ കൊണ്ടുവരുന്നത് ഇടികൂടുന്നതിനും മറ്റുമാണ്. ഈ സിനിമയിൽ വലിയൊരു കഥാപാത്രമാണ് അദ്ദേഹത്തിന്. പ്രധാനകഥാപാത്രമെന്നു വേണമെങ്കിൽ പറയാം. തമിഴനായി തന്നെയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴിലും മലയാളത്തിലും കൂടി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തമിഴ് ടൈറ്റിലിലാകും ചിത്രം അവിടെ എത്തുക. അത്യാവശ്യം നല്ല ബഡ്ജറ്റ് വരുന്ന സിനിമയാണിത്. അതുകൊണ്ട് കാശൊക്കെ കുറച്ചേ മേടിക്കുന്നുള്ളൂ. ചിത്രം ഡിസംബറിൽ തിയറ്ററിലെത്തും’ 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...