പിറന്നാളിന് കത്രീന മെക്സിക്കോയിൽ; ബികിനി ചിത്രത്തിന് അർജുൻ കപൂറിന്‍റെ കമന്‍റ്

arjun-kapoor
SHARE

ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ 36–ാം ജന്മദിനം ആണിന്ന്. മെക്സിക്കോയിലാണ് താരം പിറന്നാള്‍ ആഘോഷിക്കുന്നത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ബികിനി അണിഞ്ഞുള്ള ബിച്ച് ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്.

ചിത്രത്തിനടിയില്‍ നിരവധി ആരാധകരും സുഹൃത്തുക്കളും താരത്തിന് ജന്മദിനാശംസകള്‍ കുറിച്ചു. സിനിമ രംഗത്തുള്ളവരും താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നടന്‍ അര്‍ജുന്‍ കപൂറിന്റെ കമന്റാണ് ഏറെ ശ്രദ്ധേയമായത്. പിറന്നാള്‍ ആശംസക്ക് പകരം താരത്തെ ട്രോളിക്കൊണ്ടുള്ളതായിരുന്നു അര്‍ജുന്റെ കമന്റ്. കത്രീന യഥാര്‍ത്ഥത്തില്‍ മെക്‌സിക്കോയില്‍ പോയത് ഫോട്ടോഷൂട്ടിനാണെന്നാണ് അർജുൻ പറയുന്നത്.

എന്നാൽ കുറച്ച് കഴിഞ്ഞ് അർജുന്‌ വീണ്ടും കുറിച്ചത് ഇങ്ങനെയാണ്. പിറന്നാളായതുകൊണ്ട് വെറുതെ വിടുന്നു. നല്ല പിറന്നാൾ ദിനം ആശംസിക്കുന്നു. നിങ്ങളുടെ ഈ സ്വഭാവത്തെ ഞാൻ സ്നേഹിക്കുന്നു എന്നായിരുന്നു അർജുൻ വീണ്ടും കമന്റ് ചെയ്തത്. 

View this post on Instagram

🎂+ 🇲🇽 =💛

A post shared by Katrina Kaif (@katrinakaif) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...