'ചന്ദ്രലേഖ' നായിക പൂജ ബത്ര വിവാഹിതയാകുന്നു; വരൻ 'കീർത്തിചക്ര' വില്ലൻ; ചിത്രങ്ങൾ

pooja-batra
SHARE

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ ബോളിവുഡ് നടിയാണ് പൂജ ബത്ര. പൂജ ബത്രയും ബോളിവുഡ് നടൻ നവാബ് ഷായും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നതാണ് പുതിയ വിവരം. പരസ്പരം മോതിരം കൈമാറിയ ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. അടുത്തമാസം വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. 

താൻ പ്രണയത്തിലാണെന്ന് സൂചിപ്പിച്ച് 42കാരിയായ പൂജ ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. പ്രിയനൊപ്പം സമയം  ചെലവിടുമ്പോള്‍ ജീവിതം ആഘോഷമാണെന്നായിരുന്നു നടിയുടെ കുറിപ്പ്. തൊട്ടുപിന്നാലെ നടന്‍ നവാബ് ഷാ പൂജക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെ കാമുകന്റെ പേരും പുറത്തായി.

 നവാബ് ഷാ മലയാളികൾക്കും പരിചിതനാണ്. കീർത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷത്തിൽ നവാബ് അഭിനയിച്ചിരുന്നു. ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയവയാണ് താരത്തിന്റെ മറ്റു പ്രധാനചിത്രങ്ങൾ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...