കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിലത്തുറങ്ങി ടൊവിനോ; വൈറൽ ചിത്രത്തിന് പിന്നിൽ

tovino-airport
SHARE

കുഞ്ഞിനെ നെഞ്ചോട് ചേർത്ത് എയർപോർട്ടിൽ നിലത്ത് കിടക്കുന്ന ടൊവിനോ. സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രത്തിന് പിന്നിലെ സത്യം അന്വേഷിക്കുകയാണ് ആരാധകർ. സംഗീത സംവിധായകൻ കൈലാസ് മേനോനാണ് ടൊവീനോയുടെയും സംഘത്തിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി മടങ്ങുന്ന സംഘത്തിന്റെ ചിത്രമാണിത്. ലേ വിമാനത്താവളത്തിൻ  ‘എടക്കാട് ബറ്റാലിയൻ 06’ എന്ന ചിത്രത്തിന്റെ ക്രൂവിനൊപ്പമുള്ള ടൊവിനോയുടെ ചിത്രമാണിത്.

‘കഠിനമായ കാലാവസ്ഥയിൽ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ്‌ എയർപോർട്ടിൽ എത്തിയ 'എടക്കാട് ബറ്റാലിയൻ 06' ക്രൂ’ എന്ന കുറിപ്പോടെയാണ് കൈലാസ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നായിക സംയുക്ത മേനോൻ അടക്കമുള്ളവരെ ചിത്രങ്ങളിൽ കാണാം. തീവണ്ടിക്കു ശേഷം ടൊവീനോയും സംയുക്ത മേനോനും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബെറ്റാലിയൻ 06. 

നവാഗതനായ സ്വപ്നേഷ് കെ. നായരാണ് ചിത്രത്തന്റെ സംവിധാനം. രഞ്ജി പണിക്കര്‍, അലൻസിയർ, പി. ബാലചന്ദ്രൻ, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...