മഞ്ഞെറിഞ്ഞ് ടൊവിനോ; പകരം വീട്ടി സംയുക്ത; ഓക്സിജൻ വേണമെന്ന് താരം; വിഡിയോ

tovino-samyuktha-08
SHARE

ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് എടക്കാട് ബറ്റാലിയൻ–06. സംയുക്തയാണ് ചിത്രത്തിലെ നായിക. തീവണ്ടിക്കും ഉയരെക്കും ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് കശ്മീരിലെ ലേ ലഡാക്കിൽ പുരോഗമിക്കുകയാണ്. 

അതിമനോഹര കാഴ്ചകളാൽ സമ്പന്നമായ ലഡാക്കിൽ നിന്നുള്ള ടൊവിനോയുടെയും സംയുക്തയുടെയും വിഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും പരസ്പരം മഞ്ഞുവാരിയെറിയുന്ന വിഡിയോ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

കാറിനടുത്ത് നിൽക്കുകയായിരുന്ന സംയുക്തയുടെ ദേഹത്തേക്ക് ആദ്യം മഞ്ഞെറിയുന്നത് ടൊവിനോയാണ്. സംഗീത സംവിധായകൻ കൈലാസ് മേനോൻ ആണ് വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. 

ഇതേ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ടൊവിനോക്ക് പൊള്ളലേറ്റത്. നവാഗതനായ സ്വപ്നേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...