മാധ്യമപ്രവർത്തകനെതിരെ പൊട്ടിത്തെറിച്ച് കങ്കണ; വീണ്ടും വിവാദക്കുരുക്ക്; വിഡിയോ

kangana-ranaut-manorama
SHARE

വിവാദങ്ങൾ എന്നും കൂടെയുള്ള താരമാണ് കങ്കണ രണൗട്ട്. താരത്തിന്റെ 'മണികർണിക'യെ വിമർശിച്ച മാധ്യമപ്രവർത്തകനു നേരെ ദേഷ്യപ്പെട്ട് സംസാരിച്ചതാണ് ഏറ്റവുമൊടുവിൽ വാർത്തകളിൽ നിറയുന്നത്. പുതിയ ചിത്രമായ 'ജഡ്‍ജ്മെന്റൽ ഹൈ ക്യാ'യുടെ മ്യൂസിക് ലോഞ്ചിനിടെയായിരുന്നു സംഭവം. ജസ്റ്റിൻ റാവു എന്ന മാധ്യമപ്രവർത്തകൻ മണികർണികയെ വിമര്‍ശിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. 

ഉറി ആക്രമണത്തിനു ശേഷം പാക്കിസ്ഥാനിൽ പരിപാടി സംഘടിപ്പിച്ച ശബാന ആസ്മിയെ വിമർശിച്ച കങ്കണയുടെ ചിത്രം എന്തുകൊണ്ടാണ് പാകിസ്താനിൽ റീലീസ് ചെയ്തതെന്ന ചോദ്യത്തിൽ നിന്നാണ് തുടക്കം.

''നിങ്ങൾ മണികർണികയെ വിമർശിക്കുന്നു. ആ സിനിമ ചെയ്തതു വഴി ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ? ദേശീയത പ്രമേയമാക്കി ഒരു സിനിമ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഞാൻ തീവ്രദേശീയവാദി ആണെന്ന് പറയാൻ സാധിക്കില്ല'' കങ്കണ പറഞ്ഞു. കങ്കണ അപമര്യാദയായി പെരുമാറുകയാണെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവർത്തകൻ തിരിച്ചടിച്ചു. 

മണികർണിക റീലിസ് ചെയ്തതിനു ശേഷം കങ്കണയെ അഭിമുഖം ചെയ്ത മാധ്യമപ്രവർത്തകനെതിരെയാണ് താരം പൊട്ടിത്തെറിച്ചത്. അന്ന് തങ്ങൾ സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് അവസ്ഥ മാറിയെന്നും കങ്കണ പറയുന്നു. ജസ്റ്റിൻ തനിക്കെതിരെ ക്യാംപെയ്നിങ്ങ് നടത്തുകയാണെന്നും കങ്കണ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...