കാൻസറിനേക്കാൾ വലിയ ഡിപ്രഷൻ; കു‍‍ഞ്ഞുണ്ടാകാത്ത വേദന മറികടന്നത് കഠിനം; ചാക്കോച്ചൻ

kuinjacko-boban-priya
SHARE

കുട്ടികളുണ്ടാകാത്തതിനേക്കാൾ തീരാവേദനയാണ് അതിനെക്കുറിച്ച് ചുറ്റമുള്ളവരുടെ ചോദ്യങ്ങൾ. രണ്ടു വേദനകളും ആവോളം അനുഭവിച്ചവരാണ് നടൻ കുഞ്ചാക്കോ ബോബനും പ്രിയയും. 13 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇസ്‍ഹാഖ് എത്തിയത് ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമുഹൂർത്തമായിരുന്നു. 

ഈ വിഷമത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന എല്ലാവരേയും പോലെ തന്നെ വലിയ മാനസിക വിഷമത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നു പറയുന്നു ചാക്കോച്ചൻ. അതിനെ പല വഴികളിലൂടെയും അതിജീവിച്ചിട്ടുമുണ്ട്. വനിതക്കു നല്‍കിയ അഭിമുഖത്തിലാണ് കു‍ഞ്ചാക്കോ ബോബൻ മനസു തുറന്നത്. 

''ഇപ്പോഴത്തെ ഭീകരമായ അസുഖം കാൻസറൊന്നുമല്ല ഡിപ്രഷനാണെന്നു തോന്നിയിട്ടുണ്ട്. പലരും ആ അവസ്ഥയിലൂടെ കടന്നു പോകും. എന്നാൽ ഒരു പോയിന്റ് ഉണ്ട്. അവിടെയെത്തുമ്പോൾ ചിലർ ഡിപ്രഷൻ മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തും. മറ്റു ചിലർ അതിൽ വീണു പോകും.

കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ ‌റിസൽറ്റ് നെഗറ്റീവ് ആ കുമ്പോൾ ഞങ്ങളും മാനസിക സംഘർഷത്തിൽ വീണു പോയിട്ടുണ്ട്. ഒടുവിൽ അതിൽ നിന്നു രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തി. ഡിപ്രഷൻ വരുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഡാൻസ്, പാട്ട്, സ്പോർട്സ്... വ്യായാമം ഡി പ്രഷൻ കുറയ്ക്കാനുള്ള നല്ല വഴിയായി തോന്നി. ബാറ്റ്മിന്റൺ കളി ഉഷാറാക്കി. ‘സൂര്യോദയം കാണുന്നതും’ ‘കളകളാരവം ’ കേൾക്കുന്നതുമെല്ലാം ക്ലീഷേ പരിപാടിയാണെങ്കിലും മനസ്സു ശാന്തമാക്കാൻ സഹായിച്ചു.

ഇതൊക്കെ പറയുന്നത് കുഞ്ഞുണ്ടായതോടെ എല്ലാ തികഞ്ഞെന്നു കരുതിയല്ല. ഞങ്ങൾ കടന്നു വന്ന വഴികളിലൂടെ യാത്ര ചെയ്യുന്ന ഒരുപാടു പേരുണ്ട്. അവര്‍ക്കു വേണ്ടിയാണ്.

മാസങ്ങളോളം ചുമരും നോക്കി കിടന്നിട്ടുണ്ട്. ഒരേ മുറി, കുറെ ആകുമ്പോൾ മടുപ്പു വരും. സമയം ചലിക്കാതെയാകു. കൂട്ടിനുള്ളിൽ കിടക്കുന്നതു പോലെയായിരുന്നുവെന്ന് പ്രിയ പറയുന്നു. 

പൂർണരൂപം വായിക്കാം: https://www.vanitha.in/justin/chackochan-priya-depression-days

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...