ഇരിപ്പുറച്ചില്ല; നിന്നുകൊണ്ട് ദാദാസാഹിബ് ഡയലോഗ്; ചിരിച്ചുകേട്ട് മമ്മൂട്ടിയും; വിഡിയോ

mammootty-mimicry
SHARE

‘മുന്നിലിരുന്ന് പറയാന്‍ ഇക്ക പറഞ്ഞതാ.. മൂപ്പര് കേട്ടില്ല.. അത്രത്തോളം വലിയ സ്വപ്നമായിരുന്നു.. അതാ ഇരിപ്പുറക്കാഞ്ഞേ..’ ഇഷ്ടതാരത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കുക എന്നത് മിമിക്രി അറിയുന്ന ആരുടെയും സ്വപ്നമാണ്. ഇവിടെ മമ്മൂട്ടിയുടെ മുന്നില്‍ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച് കാണിക്കുകയാണ് ഇൗ കലാകാരന്‍. നിമിഷനേരം കൊണ്ട് വിഡിയോ വൈറലായി. ഇതില്‍ മമ്മൂട്ടിയുടെ ഇരുത്തവും ചിരിയും ഏറെ ശ്രദ്ധേയമാണ്. അതിനൊപ്പം മിമിക്രി ചെയ്യുന്ന കലാകാരന്റെ മുഖത്തെ അമ്പരപ്പും പരിഭ്രമവുമാണ്. 

ഹക്കീം പട്ടേപ്പാടം എന്ന വ്യക്തിയാണ് മമ്മൂട്ടിയുടെ മുന്നില്‍ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചത്. ഷൂട്ടിങ് സെറ്റില്‍ ലുങ്കിയുടുത്ത് ഇരിക്കുന്ന മമ്മൂട്ടിയുടെ മുന്നിലെത്തിയാണ് ഹക്കീമിന്റെ അപേക്ഷ. ഇരിക്കാന്‍ പറഞ്ഞിട്ട് കേള്‍ക്കാതെ മമ്മൂട്ടിയുടെ അടുത്ത് ചേര്‍ന്ന് നിന്ന് അദ്ദേഹത്തിന്റെ ദാദാസാഹിബ് എന്ന ചിത്രത്തിലെ നെടുനീളന്‍ ഡയലോഗ് ഹക്കീം അവതരിപ്പിച്ചു. ഒപ്പം ചിരിച്ചാസ്വദിച്ച് മമ്മൂട്ടിയും. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...