മിറയെ ചുംബിച്ചും ഇഷാനൊപ്പം നൃത്തം വച്ചും ഷാഹിദ്; കബീർ സിങ്ങിന്റെ വിജയാഘോഷം

shahid-mira
SHARE

ബോളിവുഡ് താരം ഷാഹിദ് കപൂർ തന്റെ ഏറ്റവും പുതിയ ചിത്രം കബീർ സിങ്ങിന്റെ വൻ വിജയം ആഘോഷമാക്കുകയാണ്. ഭാര്യക്കും സഹോദരനുമൊപ്പം സന്തോഷം പങ്കുവയ്ക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും പുറത്തു വന്നിരിക്കുന്നു. സിനിമയുടെ റിലീസും പ്രമോഷൻ പരിപാടികളുമൊക്കെ കഴിഞ്ഞ് കുടുംബത്തിനൊപ്പം ഉല്ലസിക്കുകയാണ് താരം. 

ഇന്‍സ്റ്റഗ്രാമിൽ ഷാഹിദിന്റെ ഭാര്യ മിറ രാജ്പുടാണ് പ്രണയാതുരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുന്നത്. മിറയുടെ കവിളിൽ ഷാഹിദ് ചുംബിക്കുന്നതദിന്റ ബൂമറാങ്ങ് വിഡിയോ ആണിത്. 'മേഘം മൂടിക്കിടക്കുന്ന ഈ ദിവസത്തിലും എനിക്ക് സൂര്യപ്രകാശം ലഭിച്ചു'വെന്നാണ് മിറ വിഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. 

ഇതിനൊപ്പം മറ്റൊരു രസകരമായ വിഡിയോയും മിറ പങ്കുവച്ചു. സഹോദരനും നടനുമായ ഇഷാനൊപ്പം മതിമറന്ന് നൃത്തം വയ്ക്കുന്ന ഷാഹിദിന്റെ വിഡിയോ ആണിത്. 'ഇന്നത്തെ പാർട്ടി ഇങ്ങനെയാണ്' എന്നാണ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.

ഇവരുടെ ആഘോഷങ്ങൾക്ക് അർഥമുണ്ട് എന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. ചിത്രം 100 കോടി ക്ലബിൽ ഉടൻ കടക്കുമെന്നാണ് വിവരം. തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കാണ് കബീർ സിങ്. സിനിമയിൽ സ്ത്രീവിരുദ്ധത കൂടുതലാണെന്ന ആരോപണങ്ങളും പുറത്തു വരുന്നുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...