രക്തനിറത്തിൽ തിളങ്ങുന്ന ആ 'A'കൾ; എമ്പുരാനിലെ നിഗൂഢത; ആകാംക്ഷ

empuraan
SHARE

ലൂസിഫർ രണ്ടാം ഭാഗം പ്രഖ്യാപിച്ചതു മുതൽ ആകാംക്ഷയാണ്. അതിനൊപ്പം അഭ്യൂഹങ്ങളും പരക്കുന്നു. ടൈറ്റിൽ കാർഡ് ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകർക്കുള്ള പ്രധാന സംശയങ്ങളിലൊന്നാണ് ചുവന്ന അക്ഷരത്തിൽ കണ്ട ആ രണ്ട് 'A' കൾ. 

ചുവന്ന നിറത്തിൽ എഴുതിയ 'A' കളും അത് രക്തം പോലെ ചുവക്കുന്നതും സംവിധായകൻറെ ബ്രില്യൻസ് ആണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇതിനകം കഥകൾ പലതും മെനഞ്ഞുതുടങ്ങിയവരുമുണ്ട്. 

കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ലൂസിഫര്‍ രണ്ടാം ഭാഗം ഒദ്യോഗികമായി പ്രഖ്യാപിച്ചത്.  മോഹൻലാലും പൃഥ്വിരാജും മുരളീ ഗോപിയും ഒപ്പമുണ്ടായിരുന്നു. ലൂസിഫർ 2 എന്നത് ലൂസിഫർ സിനിമയുടെ തുടർക്കഥയല്ല. ഈ കഥാപാത്രങ്ങൾ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നത്. അതിനോടൊപ്പം ലൂസിഫറിന്റെ തുടർച്ചയും ചിത്രത്തിൽ ഉണ്ടാകുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. 

എമ്പുരാൻ എന്നാൽ തമ്പുരാൻ എന്നല്ല അർഥമെന്നും രാജാവിനേക്കാൾ വലിയവൻ, എന്നാൽ ദൈവത്തെക്കാൾ ചെറിയവന്‍ എന്നാണെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...