പ്രണയം, തമാശ, നിഗൂഢത; ആകാംക്ഷ നിറച്ച് 'ലൂക്ക' ട്രെയിലർ; വിഡിയോ

luca-trailer
SHARE

ടൊവീനോ, അഹാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ 'ലൂക്ക'യുടെ ട്രെയിലർ എത്തി. ടൊവീനോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിഡിയോ പുറത്തുവന്നത്. പ്രണയവും തമാശവും നിഡൂഢതയും നിറഞ്ഞതാണ് ട്രെയിലർ. 

ലൂക്ക, നിഹാരിക എന്നീ കഥാപാത്രങ്ങളായി ടൊവീനോ, അഹാന എന്നിവർ എത്തുന്നു. നവാഗതനായ അരുൺ ബോസ് ആണ് സംവിധാനം. സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേർന്നാണ് നിർമാണം. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസ് എന്നിവർ ചേര്‍ന്നാണ് രചന. 

നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു

മുൻപ് ലൂക്കായിലെ 'ഒരേ കണ്ണാലേ' എന്ന ഗാനം ഹിറ്റ് ചാർട്ടിലിടം നേടിയിരുന്നു. ഒരു മില്യൻ കടന്ന് ഗാനത്തിൻറെ കാഴ്ചക്കാരുടെ എണ്ണം കുതിക്കുകയാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...