കാർത്തികയുടെ മകന്റെ വിവാഹനിശ്ചയം; ചിത്രങ്ങൾ

karthika-son
SHARE

സിനിമാരംഗം വിട്ടെങ്കിലും ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന മുഖമാണ് നടി കാർത്തികയുടേത്. ഇവരുടെ മകന്റെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ മാസം. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ഫെയ്സ്ബുക്ക് പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. 

ഒരുകാലത്ത് മോഹൻലാലിന്റെ ഏറ്റവും മികച്ച താരജോഡി കാർത്തികയായിരുന്നു. മമ്മൂട്ടി, കമലഹാസൻ എന്നീ സൂപ്പർ നായകൻമാരുടെ മകളായും അഭിനയിച്ചിട്ടുണ്ട്. 1985 ഒടുവിൽ ബാലചന്ദ്രമേനോൻ ഒരുക്കിയ ‘മണിച്ചെപ്പുതുറന്നപ്പോള്‍ എന്ന സിനിമയിലൂടെ നായികയായി എത്തി

ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, താളവട്ടം, നായകൻ, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.  വിവാഹത്തിനു ശേഷം കാർത്തിക ചലച്ചിത്ര രംഗം വിടുകയായിരുന്നു.‌

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...