‘ഞാന്‍ ഗർഭിണിയാകുമ്പോൾ ഞങ്ങളെ കൂടി അറിയിക്കൂ'; ചുട്ടമറുപടി നൽകി സാമന്ത

samantha-tweet
SHARE

താൻ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടി സാമന്ത. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത പങ്കുവച്ചാണ് സാമന്ത മറുപടിയുമായി രംഗത്തെത്തിയത്. ‘അയ്യോ ... അവളോ... അങ്ങനെയെങ്കിൽ, നിങ്ങള്‍ കണ്ടെത്തുമ്പോള്‍ ഞങ്ങളെ കൂടി അറിയിക്കൂ.’ സാമന്ത ട്വീറ്റ് ചെയ്തു.

സാമന്ത ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തേക്കും എന്നുമുള്ള റിപ്പോർട്ടുകൾ വന്നുതുടങ്ങിയതോടെയാണ് പ്രതികരണവുമായി താരം തന്നെ നേരിട്ട് എത്തിയത്. തെലങ്കു താര നാഗ ചൈതന്യയാണ് സാമന്തയുടെ ഭര്‍ത്താവ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...