ടീസറിൽ മോഹന്‍ലാലിനെ പരിഹസിച്ചെന്ന് വിമർശനം; വിഡിയോ പുറത്തുവിട്ട് മറുപടി; പിന്തുണ

ikkayude-shakadam-12
SHARE

മമ്മൂട്ടി ആരാധികയുടെ കഥ പറയുന്ന ചിത്രം 'ഇക്കയുടെ ശകടം' എന്ന സിനിമയുടെ ടീസർ വിവാദമായ സാഹചര്യത്തിൽ അതേ രംഗത്തിന്റെ പൂർണരൂപം അപ്‍ലോഡ് ചെയ്ത് അണിയറപ്രവർത്തകർ. ഒരു നടനെയും ആക്ഷേപിച്ചിട്ടില്ലെന്നും ചില സിനിമകളെ വിമർശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അണിയറപ്രവർത്തകർ പറയുന്നു. ഒപ്പം ടീസറിലുള്ള രംഗത്തിന്റെ പൂർണരൂപവും പുറത്തുവിട്ടു.

ടീസറിന് പിന്നാലെ ചിത്രത്തെയും സംവിധായകനെയും തുണച്ച് നിരവധി പേരെത്തി. പൂർണവിഡിയോ കണ്ടതോടെ തെറ്റിദ്ധാരണ മാറിയെന്നാണ് ഭൂരിഭാഗം കമന്റുകളും. 

മോഹൻലാൽ ആരാധികയായി മഞ്ജു വാര്യർ എത്തിയ സാജിദ് യഹിയ സംവിധാനം ചെയ്ത 'മോഹൻലാൽ' എന്ന ചിത്രത്തിന് പിന്നാലെയാണ് ‘ഇക്കയുടെ ശകടം’ എന്ന സിനിമ ഒരു കൂട്ടം തുടക്കക്കാര്‍ പ്രഖ്യാപിച്ചത്. നവാഗതനായ പ്രിൻസ് അവറാച്ചൻ ആണ് സംവിധാനം. ‘മോഹന്‍ലാല്‍’ ചിത്രത്തിലെ ഡയലോഗുകളെ പരിഹസിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ഉൾപ്പെടുത്തിയായിരുന്നു ഇക്കയുടെ ശകടത്തിന്റെ ടീസർ എന്നായിരുന്നു വിമിർശനം. 

ഇതിനെതിരെ സംവിധായകൻ സാജിദ് യഹിയയും രംഗത്തെത്തിയിരുന്നു. മോഹൻലാൽ നായകനായ ലൂസിഫറിലെ ഡയലോഗാണ് മറുപടിയായി സാജിദ് കുറിച്ചത്. 

പുതിയ വിഡിയോ പുറത്തുവിട്ടതോടെ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് അണിയറപ്രവർത്തകരുടെ ആവശ്യം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...