ചാനൽ പരിപാടിയിൽ അധിക്ഷേപിച്ചു; ആദിത്യൻ മറുപടി നൽകി; വിവാദത്തിൽ അമ്പിളി: കുറിപ്പ്

ambili-devi-aadithyan-12
SHARE

നടൻ ആദിത്യൻ ജയൻ അപമാനിച്ചെന്ന് ആരോപിച്ച് മിനിസ്ക്രീൻ താരം ജീജ സുരേന്ദ്രൻ അടുത്തിടെ രംഗത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആദിത്യനെ സീരിയൽ ആർട്ടിസ്റ്റുകളുടെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ജീജ ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ആദിത്യന്റെ ഭാര്യയും നടിയുമായ അമ്പിളി ദേവി. 

സംഘടനയുമായി തനിക്കോ ഭർത്താവിനോ ഒരു പ്രശ്നവുമില്ലെന്ന് അമ്പിളി പറയുന്നു. ഒരു ചാനൽ പരിപാടിയിൽ വിവാഹ ആശംസകൾ പറയുന്ന രീതിയിൽ തങ്ങളെ ആക്ഷേപിച്ച് സംസാരിച്ചതിന് മറുപടിയായാണ് ആദിത്യൻ ചിലത് തുറന്നുപറഞ്ഞത്. കെ.ബി.ഗണേഷ്കുമാറിനെ അപകീർത്തിപ്പെടുത്താൻ മനപ്പൂർവ്വം ഒരു ചാനൽ പരിപാടിയിൽ പോയിട്ടില്ലെന്നും ആദിത്യൻ പറയുന്നു. 

അമ്പിളിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: 

ഈ വിഷയത്തെ കുറിച്ച് അധികം സംസാരിക്കാൻ എനിക്കറിയില്ല. ഒരുപാട് വിഷമം ഉണ്ട് ഈ കാര്യത്തിൽ. ശാരീരികമായ ചില വിഷമതകൾ കാരണം കഴിഞ്ഞ മീറ്റിംഗിൽ ഞങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ഞങ്ങളുടെ അഭാവത്തിൽ ഞങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അവിടെ നടന്ന പ്രസംഗം എന്റെ ഒരു സഹപ്രവർത്തകയാണ് എന്നെ കേൾപ്പിച്ചത്. പിന്നീട് ഒരുപാട് സഹപ്രവർത്തകർ മീറ്റിംഗിൽ ഉണ്ടായ ഈ വിഷയത്തെ കുറിച്ചു ഞങ്ങളോട് വളരെ വിഷമത്തോടെ സംസാരിച്ചു. ഒരു സംഘടനാ മീറ്റിങ്ങിൽ വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ എന്നെനിക്കറിയില്ല. 

ഞാൻ സംഘടനയുടെ തുടക്കം മുതൽ അതിൽ ഉള്ള ഒരു അംഗം ആണ്.സംഘടനയുമായി എനിക്കോ എന്റെ ഭർത്താവിനോ യാതൊരു പ്രശ്നങ്ങളും ഇല്ല. എന്റെ ഭർത്താവിനെ പറ്റി ഇതുവരെ ഒരു സഹപ്രവർത്തകരും യാതൊരു പരാതിയും സംഘടനയിൽ പറഞ്ഞിട്ടില്ല. ഒരു വർക്ക്‌ സെറ്റിലും അദ്ദേഹം ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല. ഒരു പ്രമുഖ ചാനൽ പ്രോഗ്രാമിൽ വിവാഹ ആശംസകൾ പറയുന്നരീതിയിൽ ഞങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചപ്പോൾ അതിന്റെ മറുപടി ആയി എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്ന ചില കാര്യങ്ങൾ തുറന്നു പറഞ്ഞത് ജനങ്ങൾ കണ്ടതാണ്. 

ഞങ്ങൾക്ക് ആരോടും ഒരു വിരോധവും ഇല്ല. സംഘടന പ്രസിഡന്റ്‌ ആയ ശ്രീ. കെ.ബി.ഗണേഷ് കുമാർ, ഞങ്ങൾ ഏറെ ബഹുമാനിക്കുന്ന ഗണേശേട്ടനെ അപകീർത്തിപ്പെടുത്താൻവേണ്ടി മനപ്പൂർവ്വം ഞങ്ങൾ ഒരു ചാനൽ പ്രോഗ്രാമിലും പോയിട്ടില്ല. പലപ്പോഴും ഒരു നടനാണ് എന്നത് മറന്നു ഒരു മകന്റെ സ്ഥാനത്തു നിന്നാണ് അന്നത്തെ മാനസികാവസ്ഥയിൽ എന്റെ ഭർത്താവ് പല ചോദ്യങ്ങൾക്കും മറുപടി പറഞ്ഞത്. ഞങ്ങൾക്ക് ആരോടും ദേഷ്യം ഇല്ല.  ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമം ഉണ്ട്. ശാരീരികമായി ഒരുപാടു ബുദ്ധിമുട്ടുകൾ എനിക്ക് ഉണ്ട്. ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...