'അച്ഛൻ അടുത്ത മമ്മൂട്ടി തന്നെ'; കൃഷ്ണകുമാറിന്റെ പ്രായത്തിൽ അമ്പരന്ന് ആരാധകർ

ahaana-krishnakumar-12
SHARE

അച്ഛന്റെ ജന്മദിനത്തിൽ ആശംസകള്‍ നേർന്ന് മകൾ അഹാന കൃഷ്ണകുമാർ. ഇൻസ്റ്റഗ്രാമിലൂടെയാണ് അച്ഛനും നടനുമായ കൃഷ്ണകുമാറിന് അഹാന ആശംസകൾ നേർന്നത്. 

അച്ഛന് അമ്പത്തിയൊന്നാം ജന്മദിനാശംസകൾ എന്നാണ് അഹാന കുറിച്ചത്. തന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്നതിനും പിന്തുണച്ചതിനും ഒരുപാട് നന്ദിയുണ്ടെന്നും അഹാന കുറിച്ചു. ചെറുപ്പത്തിൽ അച്ഛനൊപ്പമുള്ള ചിത്രവും ആശംസക്കൊപ്പം അഹാന പങ്കുവെച്ചിട്ടുണ്ട്. 

കൃഷ്ണകുമാറിന് അമ്പത്തിയൊന്ന് വയസ്സായില്ലെന്ന് പറയില്ലെന്നാണ് ഭൂരിഭാഗം ആളുകളും കമന്റായി പറയുന്നത്. ഇപ്പോഴും ചെറുപ്പമായിരിക്കുന്നുവെന്നും അടുത്ത് മമ്മൂട്ടിയാണെന്നും ആരാധകർ പറയുന്നു. 

മലയാളത്തിലും തമിഴിലും ഇപ്പോഴും അഭിനയം തുടരുന്ന കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ഒരാളാണ് അഹാന.  ടൊവിനോ തോമസിനൊപ്പം ലൂക്കയിലാണ് അഹാന ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിലെ ഗാനം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...