‘നമുക്കൊരു ഫുൾ ജാർ സോഡാ കാച്ചിയാല്ലോ?’; തൂവാനകത്തുമ്പികളുടെ ഓര്‍മയില്‍ അജു

mohanlal-asokan
SHARE

മോഹൻലാലിന്റേയും അശോകന്റേയും സിനിമാ ജീവിതത്തിലെ  മറക്കാനാവാത്ത ചിത്രമാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. 'നമുക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ’ എന്ന് തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ സുഹൃത്തായ ഋഷിയോട് പറയുന്ന ഡയലോഗ് വളരെ ഹിറ്റാണ്. ഇപ്പോഴിതാ സോഡാ സർബത്തിന്റെ കാലമൊക്കെ കഴിഞ്ഞു. ഇത് ഫുൾ ജാർ സോഡയുടെ കാലമാണ്. വീണ്ടും ജയകൃഷ്ണനും ഋഷിയും ഒന്നിക്കുകയാണ്. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ യുടെ ലൊക്കേഷനിൽ മോഹൻലാലും അശോകനും  ഒന്നിച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നമുക്കൊരു ഫുൾ ജാർ സോഡാ കാച്ചിയാല്ലോ?’ എന്ന കുറിപ്പോടെ അജു വർഗീസാണ് ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒടിയന്‍, ‘ലൂസിഫര്‍’, ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ നവാഗതരായ ജിബിയും ജോജുവും ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നു. ഷാജി കുമാറാണ് ഛായാഗ്രാഹകൻ. ഹണി റോസാണ് നായികയായി എത്തുന്നത്.

മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...