രാത്രി വൈകിയും ഷൂട്ടിങ്; ഉറങ്ങുന്ന മകനെ കാണുമ്പോൾ കുറ്റബോധം; ഉള്ളുതുറന്ന് സെയ്ഫ്

kareena-saif-son-10
SHARE

ഷൂട്ടിങ് തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം നീക്കിവെക്കുന്ന താരങ്ങളിലൊരാളാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. ഭാര്യ കരീന കപൂറും മകൻ തൈമൂറുമൊത്ത് അവധിക്കാല യാത്രകൾ പോകാറുമുണ്ട് സെയ്ഫ്. ഇരുവർക്കുമൊപ്പം യൂറോപ്പിൽ യാത്രയിലാണ് ഇപ്പോൾ സെയ്ഫ്. 

ചിലപ്പോൾ ഷൂട്ടിങ് മണിക്കൂറുകൾ നീളും. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരും. എട്ട് മണി കഴിഞ്ഞും ഷൂട്ടിങ് നീണ്ടാൽ താൻ അസ്വസ്ഥനാകുമെന്നാണ് സെയ്ഫ് പറയുന്നത്. തന്റെ മകനുമൊത്ത് ചിലവഴിക്കാനുള്ള സമയം നഷ്ടമാകുന്നതോർത്ത് ടെൻഷൻ അടിക്കാൻ തുടങ്ങുമെന്ന് സെയ്ഫ് പറഞ്ഞു. 

''ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഉറങ്ങുന്ന മകനെ കാണുമ്പോൾ കുറ്റബോധം തോന്നും. എന്റെ പിതാവ് ഒരു ക്രിക്കറ്റ് താരമായിരുന്നു. അമ്മ നടിയും. രണ്ടുപേര്‍ക്കും തിരക്കുകൾ ഉണ്ടായിരുന്നെങ്കിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിച്ചത് മാതാപിതാക്കളാണ്''- സെയ്ഫ് പറഞ്ഞു. 

2012 ഒക്ടോബറിലായിരുന്നു സെയ്ഫും കരീനയും വിവാഹിതരായത്. 2016ലാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...